മുസ്ലിം വിരുദ്ധതയും🧕 Anti-Immigration Rallyയും ⚠️: മലയാളിയെ പേടിപ്പിക്കുന്നത് ആര്? UK രാഷ്ട്രീയം ✔️🤐
Автор: Echayum Kochum
Загружено: 2025-09-17
Просмотров: 5221
ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് യുകെയിലെ കുടിയേറ്റ വിരുദ്ധ വികാരങ്ങളെക്കുറിച്ചും അത് എങ്ങനെയാണ് സമൂഹത്തിൽ തെറ്റിദ്ധാരണകളും വംശീയ ആക്രമണങ്ങളും ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ചുമാണ്. യുകെയിൽ ഇന്ന് പലയിടത്തും കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. "5,00,000-ത്തിലധികം കുടിയേറ്റക്കാർ ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം എത്തി" എന്നും, "പ്രിയപ്പെട്ട ബീച്ചുകൾ പോലും 'പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളായി മാറുന്നു' എന്ന് നാട്ടുകാർക്ക് രോഷമുണ്ടെന്നും" ഒക്കെയുള്ള വാർത്തകൾ ഈ ആശങ്കകളുടെ സൂചനയാണ്. ഈ സാഹചര്യത്തിൽ, തെറ്റിദ്ധാരണകൾ എത്രത്തോളം അപകടകരമാകാം എന്ന് കാണിക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവം വെയിൽസിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. തുടര്ന്ന് വായിക്കുക - വീഡിയോ കാണുക !
പണ്ട് ഗള്‍ഫ് യുദ്ധം ഒക്കെ വന്നപ്പോള്‍ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ക്ക് പലതും ചെയ്യാന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഉയരുന്ന കുടിയേറ്റ വിരുദ്ധ റാലികളില്‍ ഒരു രാഷ്ട്രത്തിനും കയ്യൂക്ക് പ്രയോഗിക്കാനാകില്ല എന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. കാരണം ഓരോ രാഷ്ട്രങ്ങളിലും അതാത് ഇടങ്ങളിലെ തദ്ദേശീയരായ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങുമ്പോള്‍ അന്നാട്ടിലെ സര്‍ക്കാരുകള്‍ക്കും അതില്‍ പരിമിതികള്‍ ഏറെയാണ്.അതിനാല്‍ തന്നെ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലും ഇരകളാകുന്ന കുടിയേറ്റക്കാര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കേരളത്തിലെ ബന്ധുക്കള്‍ക്കാകൂ. ഓരോ വീട്ടിലും യൂറോപ്പിലോ അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഒക്കെ ആരെങ്കിലും ഒരാള്‍ ഉണ്ടെന്ന സവിശേഷ സാഹചര്യം കൂടിയാണ് കേരളത്തില്‍ ഉള്ളവര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. എത്രമാത്രം ശാന്തമാണ് എന്നൊക്കെ ഫോണിലൂടെ പറഞ്ഞാലും മാധ്യമ വാര്‍ത്തകള്‍ വിരല്‍ തുമ്പില്‍ എത്തുന്ന ഇക്കാലത്തു കേരളത്തിലെ വീടുകളിലും അപ്പപ്പോള്‍ അറിയുന്നു എന്നതിനാല്‍ ഒളിച്ചു വയ്ക്കാനും മറച്ചു വയ്ക്കാനും കഴിയാത്ത വിധത്തില്‍ കുടിയേറ്റ വിരുദ്ധ സമര വാര്‍ത്തകള്‍ പരക്കുകയാണ്.
ബോട്ടിൽ പണ്ടൊക്കെ വന്നിരുന്ന പോലെ കുടുംബങ്ങളല്ല ഇപ്പോൾ അഭയാർത്ഥികൾ എന്ന പേരിൽ വരുന്നത് - നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരാണ് അധികവും പേർ. ഇവരിൽ #criminal background ഉള്ളവർ കാണാം, നാട്ടിൽ നിന്ന് പോലീസിനെ പേടിച്ചു ഓടിയവർ ഉണ്ടാകാം, ഇതൊന്നുമല്ലാതെ ബ്രിട്ടനിൽ വന്നാൽ ജോലിയൊന്നുമെടുക്കാതെ സുഖമായി ജീവിക്കാം എന്നുള്ള പ്രതീക്ഷയിൽ വരുന്നവരും ഉണ്ടാകാം. ശരിക്കുമുള്ള അഭയാർത്ഥികളും കാണും. പക്ഷേ , ഇതൊന്നും , ആരോഗ്യമുള്ള പുരുഷന്മാരുടെ കൂട്ടത്തെ കണ്ട പേടിച്ചു നടക്കുന്ന ഇവിടുത്തെ സ്ത്രീകൾക്ക് മനസിലാവണമെന്നില്ല!
അഭയാർത്ഥികളോട് മാത്രല്ല ഇമ്മീഗ്രൻസിനോട് പൊതുവെയുള്ള വിരോധം #uk യിലും #europe ൽ പല രാജ്യത്തും കൂടി വരുന്നതിന് പലകാരണങ്ങൾ ഉണ്ട്. യൂറോപ്പിൽ മിക്കവാറും രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യം കാരണം നേരത്തെ ഉണ്ടായിരുന്ന #publicservice കിട്ടുന്നില്ല, അല്ലെങ്കിൽ കുറഞ്ഞു. അപ്പോൾ അഭയാർത്ഥികൾക്ക് പൈസ ചിലവാക്കുന്നതിൽ പ്രതിഷേധം കൂടി. അവിടെയുള്ള ചെറുപ്പക്കാർക്ക് ജോലി കിട്ടാൻ പ്രയാസം ഉള്ളപ്പോൾ ഏഷ്യയിൽ നിന്നുള്ള പുതിയ #immigrants #ജോലി തട്ടിയെടുക്കാൻ വന്നു എന്ന ധാരണ. കൂടുതൽ കൂടുതൽ ബ്രൗൺ സ്കിൻ കാണുമ്പോൾ ഉള്ള റേസ് അരക്ഷിതത്വം. സാധാരണ 2nd generation മൈഗ്രൈൻസ് ഹൈ പെർഫോമിങ് സ്റ്റുഡന്റസ് പ്രൊഫഷനൽ ആയി വൻ ശമ്പളത്തിൽ ജോലി കിട്ടി ഹൈ പ്രൊഫൈൽ ആകുമ്പോഴുള്ള അസ്വസ്ഥത. ഇതിന്റയൊക്കെ പരിണിത ഫലമായി ഭൂരിപക്ഷ വലതു ഐഡന്റിറ്റി പൊളിറ്റിക്സും ഇസ്ലാമോഫോബിയ. ഇതൊക്കെ ഇവിടെ ജീവിക്കുമ്പോൾ നേരിട്ട് കണ്ടത് - അത് സ്വീഡൻ, ഡെന്മാർക്ക്, നെദർലൻഡ്, ഫ്രാൻസ് എന്നിവടങ്ങളിൽ സംഭവിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ "Protect Our Community", "Safety of Women and Children Before Foreigners" തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് അണിനിരക്കുന്നത്. പലതും "തെരുവ് പ്രചാരണത്തിൽ അനുഭവസമ്പത്തില്ലാത്ത" ആളുകൾ, അമ്മമാർ, പ്രൊഫഷണലുകൾ എന്നിവരാണ് സംഘടിപ്പിക്കുന്നതെങ്കിലും, ഈ കഴിഞ്ഞ big റാലി ഒക്കെ തീവ്രവലതുപക്ഷ പ്രവർത്തകരെ കണ്ടെത്തിയിട്ടുണ്ട്. Stand Up TO Racism പോലുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ഇതിനെ "വംശീയ അക്രമം ഇളക്കിവിടാൻ" ശ്രമിക്കുന്ന "തീവ്രവലതുപക്ഷ സംഘടനകളായി" കാണുന്നു.
21:00 - ILR Discussion at Parliament - 8th Sep
https://drive.google.com/file/d/1RQfu...
Ex 1: വെയിൽസിലെ ന്യൂബ്രിഡ്ജിലുള്ള CRAI സ്കൗട്ട് ആക്റ്റിവിറ്റി പാർക്ക് ക്യാമ്പ് സൈറ്റിൽ ക്യാമ്പിംഗിനെത്തിയ മുപ്പതിലധികം വരുന്ന സ്കൗട്ട് കുട്ടികളെ, "അനധികൃത കുടിയേറ്റക്കാരായി" നാട്ടുകാർ തെറ്റിദ്ധരിച്ചു.
https://www.express.co.uk/news/uk/209...
https://www.bbc.co.uk/news/articles/c...
Ex 2 : ഒഴിവുകാലമാസ്വദിക്കാന്‍ സ്വന്തം നാടായ ഘാനയിലേക്ക് പോയ 81 കാരിയായ ബ്രിട്ടീഷ് പൗരയ്ക്ക് യു കെയിലെക്ക് തിരികെ വരാന്‍ എടുത്തത് നാല് മാസം.
https://www.channel4.com/news/81-year...
Ex 3: ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിസ നിയമങ്ങള്‍ കാരണം വിദേശികളായ പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് (പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 1000 ല്‍ അധികം ജീവനക്കാരെയാണ് ) ഹ്രസ്വകാല നോട്ടീസില്‍ തൊഴില്‍ നഷ്ടപ്പെടുകയും, സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വരികയും ചെയ്തേക്കാമെന്ന് ഗവര്‍ണര്‍മാരും ഒരു യൂണിയനും മുന്നറിയിപ്പ് നല്‍കുന്നു.
⚠️ • Australia Anti Immigration Protest: ഓസ്ട്ര...
പണ്ടത്തെ ഇമ്പ്ലിസിറ്റ് രേഷ്യൽ പ്രൊഫൈലിംഗ് ഇപ്പോൾ കൂടുതൽ എക്സ്പ്ലിസിറ്റ് ആയികൊണ്ടിരിക്കുന്നു. എന്തായാലും വിദേശത്തു പോകുമ്പോൾ ഐഇഎൽടിഎസ് പോലുള്ള ഭാഷ നൈപുണ്യ ടെസ്റ്റ് പോലെ അത്യാവശ്യം വേണ്ടയൊന്നാണ് culture sensitivity orientation. പലപ്പോഴും പലയിടത്തും culture sensitivity ഇല്ലാത്തതും അടിസ്ഥാന സിവിക് സെൻസ് ഇല്ലാത്തതുമാണ് പ്രശ്നം.
#antiimmigration
#standuptoracism
#nhs #immigration
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: