പ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ | SPARK STORIES
Автор: Spark Stories
Загружено: 2021-12-31
Просмотров: 23088
ഇത് ഉസ്മാൻ മദാരി. വയനാട്ടിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരൻ. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം പെട്ടെന്ന് ജോലി കിട്ടുവാൻ വേണ്ടി ഉസ്മാൻ തെരെഞ്ഞെടുത്തത് തയ്യൽ തൊഴിൽ ആയിരുന്നു. സംരംഭക മോഹം ഉള്ളിൽ ഉണ്ടായിരുന്ന ഉസ്മാൻ പിന്നീട് ഒരു തയ്യൽക്കട തുടങ്ങി. എന്നാൽ പല ജീവിത സാഹചര്യങ്ങൾ കാരണം അദ്ദേഹത്തിന് ഒരു പ്രവാസിയാകേണ്ടി വന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വന്ന ഉസ്മാൻ തന്റെ തയ്യൽ കടകൊണ്ട് മുൻപോട്ട് പോകുമ്പോളാണ് താമസിച്ചിരുന്ന വീടടക്കം പ്രളയത്തിൽ നശിച്ചു പോകുന്നത്. തനിക്കൊരു വീട് പണിയാൻ തയ്യൽകടകൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈ വെച്ചു. പിന്നീട് തേനിന്റെ ലോകത്തെക്കുറിച്ചു പഠിച്ചു, അവിടെ നിന്നും ഒരു ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ "ബീക്രാഫ്റ്റ്" എന്ന ബ്രാൻഡിന് രൂപം കൊടുത്തു. ബീക്രാഫ്റ്റിന്റെ വളർച്ചയുടെ സമയത്താണ് അടുത്ത പ്രളയം. അന്ന് ബാക്കിയായത് ഒരു ഒമിനി വാനും കുറച്ചു തേൻകുപ്പികളും ഉസ്മാന്റെ ആത്മവിശ്വാസവും മാത്രമായിരുന്നു . അയാളും അയാളുടെ ബ്രാൻഡും ഇല്ലാതായെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ചരിത്രം മറിച്ചായിരുന്നു. തേനീച്ച കൂടു കൂട്ടുന്നതുപോലെ അയാൾ ഒന്നിൽ നിന്ന് എല്ലാം തുടങ്ങി. പകരം വെക്കാനില്ലാത്ത ഒരു വലിയ ബ്രാൻഡ് ആയി ബീക്രാഫ്റ്റിനെ വളർത്തി. തേനീച്ച കൂടിനെക്കാൾ സുന്ദരമായ ഒരു ഹണി മ്യുസിയം വൈത്തിരിയിൽ പണിതു. ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥ പറയാനുണ്ട് ഉസ്മാന്... കേൾക്കാം ആ സ്പാർക്കുള്ള കഥ.....
Spark - Coffee with Shamim
#sparkstories #usmanmadari #ShamimRafeek #beecraft
Online Store - www.beecrafthoney.com
Contact Details
Usman Madari
MD, Beecraft Honey & Spices Pvt Ltd
Ph : +91 9447316173
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: