കൂടെയുണ്ട് നാം| Stand With Wayanad| Koodeyundu Naam| അതിജീവന ഗാനം| Gulmohar Productions
Автор: Gulmohar Productions
Загружено: 2024-08-21
Просмотров: 2325
#ShijuRKanayi #JaychandranKavumthazha #AnoopWhiteland #GulmoharProductions #AkshayBabu
#കൂടെയുണ്ട്നാം
രചന: ഷിജു ആർ കാനായി
സംഗീതം: ജയചന്ദ്രൻ കാവുംതാഴ
ആലാപനം: ആദിത്ത് കൃഷ്ണ, ദേവസേന രാധാകൃഷ്ണൻ
ഓർക്കസ്‌ട്രേഷൻ, മിക്സിങ്: അനൂപ് വൈറ്റ്ലാൻഡ്
എഡിറ്റ്: അക്ഷയ് പയ്യന്നൂർ
ചേർന്നു നിൽക്കണം ചേർത്തു നിർത്തണം
അതിജീവനത്തിനുൾക്കരുത്ത്
നൽകി നീങ്ങണം
ചലനമറ്റ സ്വപ്നമേ ചിറകൊടിഞ്ഞ മോഹമേ
തനിച്ചു നോവ് തിന്നുവാൻ
വിട്ട് പോകയില്ല നാം..
കൂടെയുണ്ട് നാം കൂട്ടിനുണ്ട് നാം
അതിജീവനത്തിൻപാത നമ്മളൊത്തു വെട്ടിടും..
നമ്മളൊത്ത് തീർത്തിടും..
കരഞ്ഞു കണ്ണുനീര് വറ്റി
കരളിനേറ്റ മുറിവിനാൽ
തകർന്ന് വീണൊലിച്ചുപോയി
കാത്തുവെച്ചതൊക്കെയും
പാതിവെന്ത ജീവനെ
കൈപിടിച്ചുയർത്തണം
നാളെയെന്ന പുലരിയിൽ
പ്രതീക്ഷ നട്ടുണർത്തണം
താങ്ങുമാവണം തണലുമാവണം
സഹജീവിതന്റെ മുന്നിലേക്ക് ദീപമാകണം.. വെളിച്ചമേകണം..
#Stand With Wayanad
.... ഷിജു ആർ കാനായി...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: