മണിനാദം | ഇടപ്പള്ളി | കവിത | maninadam | edappally | kavitha |ആലാപനം | തുളസിദാസ് പരമേശ്വരൻ |
Автор: Thulasidas Parameswaran
Загружено: 2020-05-23
Просмотров: 80496
മണിനാദം - ഇടപ്പള്ളി
പ്രണയം കൊണ്ടു മാത്രമല്ല, തൻെറ മരണം കൊണ്ടു പോലും കവിത സൃഷ്ടിക്കുകയും പ്രണയ നിമിത്തം തന്നെ ജീവനൊടുക്കുകയും ചെയ്ത ഇടപ്പള്ളി രാഘവൻ പിള്ള എന്ന കവി എക്കാലത്തും ജ്വലിക്കുന്ന ഓർമയാണ്.
തുഷാരഹാരം (1935), നവസൗരഭം (1936), ഹൃദയസ്മിതം (1936), മണിനാദം (1944) എന്നിവ ഇടപ്പള്ളി രാഘവൻ രാഘവൻ പിള്ളയുടെ കൃതികളാണ്. തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം എന്നിവ കവി ജീവിച്ചിരുന്ന കാലത്ത് പ്രകാശിതമായ പുസ്തകങ്ങളാണ്. രാഘവൻപിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946 ൽ ചങ്ങമ്പുഴ അദ്ദേഹത്തിൻറെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ'എന്ന പേരിലാണ് സമാഹാരം പുറത്തിറങ്ങിയത്.
ഇടപ്പള്ളി കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും മലയാള കവിതയിൽ കാൽപനിക വിപ്ലവം കൊണ്ടു വന്ന കവികളിൽ പ്രധാനികളാണ്. ഇറ്റാലിയൻ കാൽപനിക കവിയായ ലിയോപാർ ഡിയോട് ഇടപ്പള്ളിയെ രാഘവൻ പിള്ളയെ നിരൂപകർ തുലനപ്പെടുത്തുന്നതും അദ്ദേഹത്തിൻെറ ഈ കാവ്യ കൽപനയുടെ നിറഞ്ഞ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: