കുമളി - ലോവർ ക്യാമ്പ് - കമ്പം - മേഘമല റൂട്ട്.
Автор: Mottys Little world
Загружено: 2025-11-09
Просмотров: 71
മേഘങ്ങൾ ഉമ്മവെയ്ക്കുന്ന തേയിലക്കുന്നുകൾ ഒറ്റവാക്കിൽ മേഘമലയെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാറിലെ തേയില ത്തോട്ടങ്ങളെ തോൽപ്പിക്കുന്ന അഴകുള്ള തമിഴത്തി. ഇതുവരെ സഞ്ചാരികളുടെ ദൃഷ്ടി പതിയാത്തതിനാൽ നിത്യകന്യകയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ ചിന്നമന്നൂർ അടുത്തുള്ള മേഘമല.
കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടി ഉള്‍പ്പെടുന്ന കുമളിയില്‍ നിന്ന് മലയിറങ്ങി 75 കി.മീ സഞ്ചരിച്ചാല്‍ കുറച്ച് മുന്തിരിപ്പാടങ്ങളും കാറ്റാടി യന്ത്രങ്ങളും തമിഴ്‌നാടിന്റെ കര്‍ഷകജീവിതങ്ങളും കണ്ട് വീണ്ടും മല കയറുമ്പോള്‍ മേഘമലയായി.
കമ്പത്തിനും തേനിക്കും ഇടയില്‍ ചിന്നമണ്ണൂരില്‍ നിന്നാണ് വീണ്ടും മലകയറ്റം തുടങ്ങുന്നത്. കമ്പത്ത് നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ചിന്നമണ്ണൂരിലെത്താം. ചിന്നമണ്ണൂരില്‍ നിന്ന് ചുരം ഉള്‍പ്പെടെ 40 കി.മീ ദൂരമുണ്ട്. ചുരം കയറിയെത്തുന്നത് മേഘമലയിലാണ്. ഹെയര്‍പിന്‍ വളവുകളാകെ ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ച് വശങ്ങളെല്ലാം കെട്ടിയൊതുക്കി സുന്ദരമാക്കിയിട്ടുണ്ട്. വഴിയിലാണെങ്കില്‍ ഹനുമാന്‍ കുരങ്ങുകള്‍ ധാരാളമുണ്ട്. 18 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് വീതിയുള്ള മികച്ച നിലവാരമുള്ള റോഡ് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.
തേയില മടക്കുകളിലെ തൊഴിലാളികളുടെ ലയങ്ങള്‍ പോലും ഒരു മികച്ച ഫ്രെയിമില്‍ കൊള്ളിക്കാവുന്ന ദൃശ്യാനുഭവം നല്‍കുന്നു.
#kumily #kambam #megamalai #solorider #travel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: