രായിരനല്ലൂർ മല | നാറാണത്ത് ഭ്രാന്തൻ | നാരായണത്ത് മന | പാലക്കാട് |
Автор: 𝐕𝐢𝐥𝐥𝐚𝐠𝐞 𝐒𝐭𝐨𝐫𝐲
Загружено: 2025-11-27
Просмотров: 159
വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ പ്രമുഖ പണ്ഡിതനായിരുന്ന വരരുചിക്കും പഞ്ചമിക്കും ഉണ്ടായ മക്കളിൽ അഞ്ചാമനായി പിറന്ന കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കുകയും പാലക്കാട് ചെത്തല്ലൂരുള്ള നാരായണത്ത് മനയിലുള്ളവർക്ക് ലഭിക്കുകയും, പിന്നീട് അദ്ദേഹം വേദം പഠിക്കുന്നതിനായി തിരുവേഗപ്പുറയിലേക്കെത്തിയതുമായിട്ടാണ് ചരിത്രം.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിക്കപ്പെടുന്ന പറയി പെറ്റ പന്തിരുകുലം - പാലക്കാട്, മലപ്പുറം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലായാണ് പടർന്നു കിടക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ അഞ്ചാമനായ നാറാണത്ത് ഭ്രാന്തൻ വേദം പഠിക്കുന്നതിനായി എത്തിയ മന ഇന്നും നിലനിൽക്കുന്നു. മനയുടെ പഴക്കം ഗണിക്കുമ്പോൾ, പറയി പെറ്റ പന്തിരുകുലമെന്ന ഐതിഹ്യവും ചരിത്രവും ഗ്രാമകഥകളും ചേർന്ന പന്തിരുകുലത്തിനോളം പ്രായം ഉണ്ടായേക്കും. മനയിലെ പൂർവ്വികരെല്ലാം ഓർമ്മയായെങ്കിലും, മനയുടെ അവകാശികളും, പിന്തുടർച്ചക്കാരും ഇന്നും, കേടുകൂടാതെ നാരായണത്ത്മന സൂക്ഷിച്ചു പോരുന്നു.
രായിരനല്ലൂർ മലയിൽ വച്ചാണ് നാറാണത്ത് ഭ്രാന്തന് ദേവീ ദർശനം ലഭിച്ചത്. ദുർഗ്ഗാ ദേവിയുടെ എഴ് കാലടിപ്പാടുകൾ ആണ് പ്രതിഷ്ഠ. അതിൽ ആറാമത്തെ കാലടിപ്പാടിൽ നിറയുന്ന വറ്റാത്ത ജലമാണ് തീർത്ഥമായി ഉപയോഗിക്കുന്നത്. വിഗ്രഹമില്ലാത്ത ക്ഷേത്രത്തിൽ, ദേവിയുടെ കാലടിപ്പാടുകൾക്ക് മുന്നിലായി വാൽക്കണ്ണാടിയുമുണ്ട്. ഭ്രാന്തന് ദേവി ദർശനം ലഭിച്ച തുലാം മാസം ഒന്നാം തിയതി രായിരനല്ലൂർ മല കയറ്റമായി ആചരിച്ചു വരുന്നു.
Village Story - യുടെ മറ്റ് ഗ്രാമകഥകൾ കാണാനുള്ള Link ചുവടെ ചേർക്കുന്നു.
• കടവത്തുങ്കല്ല് | വിളയൂർ | പാലക്കാട് | യാത്...
• ഭ്രാന്താചലം| നാറാണത്ത് ഭ്രാന്തൻ |പാലക്കാട്...
• പാമ്പൂരാൻ പാറ | വെള്ളൂർ | പാമ്പാടി | കോട്ട...
• ഒറ്റശിലാ ക്ഷേത്രം | ജൈനക്ഷേത്ര മാതൃക l പട്...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: