ദേവരാജൻ മാഷ് പ്രിയ ഗായകർക്കൊപ്പം പങ്കെടുത്ത ദേവരാഗം ;അപൂർവ നിമിഷങ്ങൾ | DEVARAJAN MASTER | ARCHIVE
Автор: Kairali TV
Загружено: 2025-03-14
Просмотров: 35760
ദേവരാജൻ മാഷ് പ്രിയ ഗായകർക്കൊപ്പം പങ്കെടുത്ത ദേവരാഗം ;അപൂർവ നിമിഷങ്ങൾ | DEVARAJAN MASTER | KAIRALI ARCHIVE
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
മൃദംഗവിദ്വാൻ എന്നതിനൊപ്പം വായ്പാട്ട് വിദഗ്ധൻ കൂടിയായിരുന്ന അച്ഛനായിരുന്നു സംഗീതത്തിൽ ദേവരാജന്റെ ആദ്യഗുരു;ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18-ആം വയസ്സിൽ നടത്തി. തിരുവിതാംകൂറിൽ അന്ന് റേഡിയോ നിലയമില്ലാതിരുന്നതിനാൽ തിരുച്ചിറപ്പള്ളിയിലെ റേഡിയോ നിലയത്തിലാണ് അദ്ദേഹത്തിന്റെ കച്ചേരികൾ സംപ്രേഷണം ചെയ്തിരുന്നത്. പ്രശസ്ത കവികളുടെ കവിതകൾക്ക് ഈണം പകർന്ന് അവ ആലപിക്കുന്ന ഒരു പുതിയ സമ്പ്രദായത്തിന് അദ്ദേഹം തുടക്കമിട്ടു. കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങി പ്രസിദ്ധരായ നിരവധി കവികളുടെ കവിതകൾ അദ്ദേഹം സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി)-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. . തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
ചലച്ചിത്രത്തിൽ ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു (1955) ആയിരുന്നു. ഈ ചിത്രത്തിലെ ആ മലർ പൊയ്കയിൽ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം.
പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
മലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. ഏകദേശം നൂറ് രാഗങ്ങളെങ്കിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോഹനരാഗത്തിൽ മാത്രം അദ്ദേഹം അമ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചു ചേർന്നു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ.
ഏകദേശം 350 മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ, രണ്ടായിരത്തോളം ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്.
ചന്ദ്രകളഭം ചാർത്തിയുറങ്ങും , ഇന്നെനിക്ക് പൊട്ടുകുത്താൻ , സന്യാസിനി, ഉജ്ജയിനി കുടമുല്ലപ്പൂവിനും , കള്ളി പാലകൾ കാട്ടുചെമ്പകം, കറുത്ത പെണ്ണേ, കൈതപ്പുഴ കായലിൽ , സംഗമം , നടന്നാൽ , പതിനാലാം രാവുദിച്ച , ഇത്രനാൾ, ഇളവന്നൂർ, അംഗമാർ ഓമലാളെ വെണ്ണ തോൽക്കും, പാമരം, മധുചഷകം , കേരളം ആരോമലുണ്ണി രൂപവതി , ശരറാന്തൽ , അകിലും, റംസാനിലെ , മേലേ മാനത്തെ ,ഗായികേ, ചലനം, സീതാദേവി മിന്നും പൊന്നും തള്ള് തള്ള്, സീത പക്ഷി , മാർഗഴിയിൽ , മാമരമോ, കൃഷ്ണ പക്ഷ, തിരു തിരു മാരൻ , താളം കുഞ്ഞു മനസിൽ , കാറ്റിൽ ഇളം കാറ്റിൽ #kairalitv #kairalinews
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: