JOURNEY TO THE HISTORIC THOTTAPPURA CAVES | ചരിത്രമുറങ്ങുന്ന തോട്ടാപ്പുരയിലേക്ക് | 4K
Автор: MS TRAVEL STORIES
Загружено: 2021-04-13
Просмотров: 307
പവര്‍ഹൗസിന്റെയും അണക്കെട്ടിന്റെയും നിര്‍മാണകാലത്ത് പാറപൊട്ടിക്കുന്നതിനും മറ്റുമുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഇടമാണ് കല്ലാര്‍കുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര തുരങ്കം. പിന്നീട് കല്ലാര്‍കുട്ടിയുമായി ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ പേരുതന്നെ തോട്ടാപ്പുരയെന്നായി മാറുകയായിരുന്നു. നിലവിൽ ആരാരും ശ്രദ്ധിക്കാതെ കിടക്കുകയാണ് ഇവിടം. കൂരാകൂരിരുട്ട് നിറഞ്ഞ ഗുഹയ്‌ക്കുള്ളില്‍ വവ്വാലുകള്‍ സ്വൈര്യ വിഹാരം നടത്തുന്നു. പ്രവേശന കവാടത്തില്‍ ചെളിയും വെള്ളക്കെട്ടുമാണ്. ഒറ്റനോട്ടത്തില്‍ തോട്ടാപ്പുരയില്‍ കാണുന്ന വലിയ പാറയ്‌ക്കടിയില്‍ ചരിത്രം അവശേഷിപ്പിച്ച ഒരു നിര്‍മിതിയുണ്ടെന്ന് അധികമാര്‍ക്കും മനസ്സിലാവില്ല. കല്ലാര്‍കുട്ടി–- വെള്ളത്തൂവല്‍ റോഡ് കടന്നുപോകുന്നത് പാറയ്‌ക്കുള്ളിലെ ഈ ചരിത്രാവശേഷിപ്പിന്റെ മുകളിലൂടെയാണ്. പാതയോരത്തുനിന്ന് പടിക്കെട്ടുകള്‍ ഇറങ്ങി താഴ്ഭാഗത്തെത്തിയാല്‍ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിര്‍മിച്ച വലിയൊരു തുരങ്കം കാണാം. ഇതിലൂടെ സഞ്ചരിച്ചാല്‍ മീറ്ററുകള്‍ക്കപ്പുറം ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികള്‍ക്കുള്ളിലെത്തും.
Location: https://goo.gl/maps/4MuLQCjCEoWDZ9Ry9
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: