മയക്കു മരുന്നുകളുടെ തലതൊട്ടപ്പനായ കറുപ്പിന്റെ നാട് - മാള്‍വ |Opium Farming in Malwa | Mathrubhumi
Автор: Mathrubhumi
Загружено: 2019-06-03
Просмотров: 1081589
അടിമകൃഷിയുടെ വിളവെടുപ്പ് കാലമാണ് മാള്‍വയില്‍. ഉഷ്ണമാപിനി ചുട്ടുപൊള്ളിയതോടെ കറുപ്പുചെടിയിലെ വെളള പൂക്കള്‍ മയക്കത്തിന്റെ രാജാവിന്റെ വരവറിയിച്ചു. കാബേജ് ഇനത്തില്‍പെട്ട കറുപ്പ് ചെടി, മയക്കുമരുന്നുകളുടെ തലതൊട്ടപ്പന്‍. ഏഷ്യയില്‍ ബ്രിട്ടീഷുകാരാണ് ഓപിയം കൃഷി ആരംഭിക്കുന്നത്. 19-ാം നുറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മധ്യ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് വിത്തെറിഞ്ഞു. പിന്നീടിത് പാരമ്പര്യ കൃഷിയായി. സര്‍ക്കാര്‍ അംഗീകാരത്തോടെ പുതുതലമുറയും കറുപ്പിന്റെ കയ്യാളാവുകയാണ്. നവംബറില്‍ ചെടി നട്ടാല്‍ ഫെബ്രുവരിയോടെ പൂത്തുതുടങ്ങും. ദിവസങ്ങള്‍ക്കുളളില്‍ വെളളപ്പൂക്കളുടെ ഇതള്‍ കൊഴിയും. പിന്നീടാണ് താമരമൊട്ടുപോല്‍ പോപ്പിയുടെ പിറവി. കായ് മൂപ്പെത്താന്‍ ചുരുങ്ങിയത് മൂന്നാഴ്ച്ചത്തെ കാത്തിരിപ്പ്. സൂക്ഷ്മമായി വേണം കറയെടുക്കാന്‍. കായുടെ പുറംതൊലിയില്‍ സൂചി പോലുള്ള ഉപകരണം ഉപയോഗിച്ച് മുറിവുണ്ടാക്കും. മുറിവിലൂടെ ഊറിയിറങ്ങുന്ന കറ പോപ്പിയില്‍ ഒട്ടിപിടിക്കും. പിങ്ക് നിറമാണിതിന്. മത്തുപിടിപ്പിക്കുന്ന ഗന്ധവും. അരിവാളില്‍ ചുരണ്ടിയെടുക്കുന്ന കറ ഉണങ്ങുന്നതോടെ കറുപ്പാകും. മസ്തിഷ്‌കത്തേയും നാഡികളേയും തളര്‍ത്തുന്ന കറുപ്പിന്റെ നിറവും കറുപ്പ് തന്നെ. ലഹരിക്കും വേദന ശമിപ്പിക്കാനുമാണ് ഉപയോഗം.
#Opium #OpiumFarming #Mathrubhumi
Click Here to free Subscribe : https://goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: