ഉപനയനം - ബ്രഹ്മചര്യത്തിലേക്കുള്ള പ്രവേശനം - പൂണൂൽക്കല്യാണം - Upanayanam.
Автор: Tramptravellermalayalam
Загружено: 2025-12-20
Просмотров: 148
ബ്രാഹ്മണരുടെ ഇടയില്‍ അനുവര്‍ത്തിക്കുന്ന ഷോഡസസംസ്കാരങ്ങളില്‍ വളരെയധികം പ്രധാനപെട്ടതാണ് ഉപനയനം. കുട്ടികളില്‍ വേദാധ്യായനം, ഔപചാരിക വിദ്യാഭ്യാസം എന്നിവയ്ക്ക് തുടക്കം കുറിക്കുന്ന സംസ്കാരമാണ് ഉപനയനം. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ രണ്ട് ജന്മം ഉള്ളവൻ, അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ദ്വിജൻ എന്ന് പറയാറുണ്ട്. ഷോഡസസംസ്കാരങ്ങള്‍ ഓരോന്നും പുതിയതും സംസ്കൃതവുമായ ചര്യയിലെക്കുള്ള പ്രവേശന കവാടങ്ങളാണ്. ഉപനയനം എന്ന ഷോഡസസംസ്കാരം ഒരുവനെ ബ്രഹ്മവിദ്യാപഠനത്തിനും, വേദോപാസനക്കും അധികാരിയായി മാറ്റുന്നു. ഉപനയനസംസ്കാരത്തിന്റെ മുഖമുദ്രയണ് യജ്ഞോപവീതധാരണം. മൂന്നിഴകൾ ചേർത്തുണ്ടാക്കിയ യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു.
upanayanam
#brahmin
#tramptravellermalayalam
##hindhu traditional acharam
#ഉപനയനം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: