ഹിറാഗുഹ യിൽ സംഭവിച്ചതെന്ത്? | What truly happened in the cave of Hira
Автор: Mystic Books
Загружено: 2025-11-28
Просмотров: 370
ഹിറാ
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള പ്രദേശമാണ്
ഹിറാ ഗുഹ. ഹിറാ ഗുഹയിൽ ധ്യാന
നിമഗ്നനായ് ഇരുന്നിരുന്ന മുഹമ്മദ് (സ) യിൽ ജിബ്രീൽ മാലാഖ മുഖേന
സന്ദേശ മെത്തുകയും
ഇഖ്‌റഅ(വായിക്കുക)
എന്ന് തുടക്കം കുറിക്കുകയും ചെയ്തു.
വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂർ (പ്രകാശത്തിന്റെ പർവ്വതം) എന്ന്
ഈ പർവതത്തിന് പേര് ലഭിച്ചത് .
ചിന്താശീലനായിരുന്ന മുഹമ്മദ് നബി (സ) മക്കയിലെ ഒഴിവു സമയം ഒറ്റയ്ക്ക് കഴിയാനായിരുന്നു കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. ലോകത്തെ കുറിച്ചും സഹജീവികളെ കുറിച്ചും അദ്ധ്യാത്മിക കാര്യങ്ങളെ കുറിച്ചും അദ്ദേഹം സദാ ചിന്തിച്ചുകൊണ്ടിരുന്നു. അത്തരം അവസരങ്ങളിൽ മക്കക്കു പുറത്തുള്ള ഹിറയിലെ ഒരു ഗുഹയിലാണ് അധിക സമയവും അദ്ദേഹം കഴിഞ്ഞത്.
സമുദ്ര നിരപ്പിൽ നിന്ന് 761 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്കയിലെ വൻ മലകളിൽ ഒന്നാണിത്. ഹിറാ ഗുഹയിൽ ധ്യാനമഗ്നനായി കഴിയവേ നാൽപതാം വയസ്സിലാണ് അദ്ദേഹത്തിന് ബോധോദയം
ഉണ്ടാവുകയും ,
തുടർന്ന് ഒട്ടേറെ ദൈവവചനങ്ങൾ മുഹമ്മദ്നബിയിൽ നിന്നും
അവതീർണ്ണമാവുകയുമുണ്ടായി.
രചന അവതരണം |
അബ്ദുൽ റസാഖ് |
R@zAq |
Hallaj |
Composition |
Presentation {
Abdul Razack |
R@zAq
#sufism #sufi #sufikalam #sufismpoetry #sufikalam #sufifoundationindia
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: