വീണ്ടും വീണ്ടും വായിക്കേണ്ട ഇതിഹാസം | മരണക്കൂട്ട് | Book Review | Maranakkoottu | Pulickan Talks
Автор: PULICKAN TALKS
Загружено: 2024-11-02
Просмотров: 969
വീണ്ടും വീണ്ടും വായിക്കേണ്ട ഇതിഹാസം | മരണക്കൂട്ട് | Book Review | Maranakkoottu | Pulickan Talks | George Pulickan @mathrubhumibooks5422
#maranakkoottu #pvinu #niyaskareem #malayalambooks #malayalambookreview #georgepulickan #pulickantalks #autobiography #mathrubhumibooks
മരണക്കൂട്ട്: ഒരു ശവംവാരിയുടെ ആത്മകഥ
മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ എത്രയോ ജീവനുള്ളവരാണ് എന്നു വിളിച്ചുപറയുന്ന ഒരാത്മകഥ. മരണക്കൂട്ട് ഒരു ശവം വാരിയുടെ ആത്മകഥ എന്നപേരില്‍ പി.വിനുവാണ് അസാധാരണവും അതിശയകരവുമായ തന്റെ ആത്മകഥ പുറത്തിറക്കിയിരിക്കുന്നത്. 147 പുറങ്ങളിലായി മനുഷ്യഗന്ധം പേറി നില്‍ക്കുന്ന ഈ ആത്മകഥ ഏതൊരാധ്യാത്മിക പ്രഭാഷണത്തേക്കാളും മോട്ടിവേഷണല്‍ പരിശീലനത്തേക്കാളും ആന്തരിക പരിവര്‍ത്തനത്തിന് വായനക്കാരെ പ്രേരിപ്പിക്കും. പേരമരം തൊലിയുരിയുന്നതുപോലെ, പാമ്പ് പടംപൊഴിക്കുന്നതുപോലെ സര്‍വം ഉരിഞ്ഞുകളഞ്ഞ് ആറടിമണ്ണിന്റെ ഉടമയായി ജീവിക്കാന്‍ വിനുവിന്റെ ജീവിതകഥ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മൂടുപടങ്ങളുടെ മറവില്‍ മരിച്ചു ജീവിക്കുകയും എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയ, മതസമുദായ നേതാക്കളും അവരുടെ അനുയായികളും സാധാരണക്കാരുമൊക്കെ ഈ പുസ്തകം വായിക്കേണ്ടതാണ്. അല്പമെങ്കിലും നിരാശ തോന്നുമ്പോള്‍, ആരോടെങ്കിലും വെറുപ്പ് തോന്നുമ്പോള്‍ ഇതിലെ അധ്യായങ്ങള്‍ വീണ്ടും വീണ്ടും വായിക്കുന്നത് വളരെ ഉപകാരപ്പെടും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: