ഭീതിയുണര്‍ത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ ഹിരണ്യ വധം | Vishnumurthy | Theyyam
Автор: Parassinikkadavu Live
Загружено: 2021-11-09
Просмотров: 1476
വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹിരണ്യ വധം. തെയ്യത്തിന്‍റെ ഐതീഹ്യം പോലെ തന്നെ ദൈവം കുടിയിരിക്കുന്ന കാവിന്‍റെ പടിയില്‍ വച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. നരസിംഹ രൂപിയായ ശ്രീ മഹാവിഷ്ണു ഭഗവാന്‍ ഹിരണ്യനെ വധിക്കുന്ന കഥയാണ് ഈ ചടങ്ങില്‍ ആവിഷ്കരിക്കുന്നത്.
ചടുലമായ ചെണ്ടയുടെ ശബ്ദവും, ശംഖനാദവും, കതിരോലയണിഞ്ഞ കോലധാരിയുടെ മുഖഭാവവും, ഭക്തരുടെ "ഗോവിന്ദ ഗോവിന്ദ" വിളിയും കൊണ്ട് ഈ ചടങ്ങ് നടക്കുന്ന സമയം പൊടിക്കളം ഭീതിജനകമായിരിക്കും.
തെയ്യം കാവിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ പലര്‍ക്കും ഈ ചടങ്ങ് കാണാന്‍ സാധിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഈ വീഡിയോയില്‍ തെയ്യം വേഷപ്പകര്‍ച്ചയ്ക്ക് ശേഷം ഉറയുന്നതും, ഹിരണ്യ വധവും, ശേഷമുള്ള ആയുധങ്ങളേന്തിയുള്ള ചുവടുവെപ്പും കാണാം.
2019ല്‍ കുഞ്ഞിമംഗലം തലായി സ്ഥിതി ചെയ്യുന്ന ശ്രീ കണ്യാട്ട് പഴുത്തടവന്‍ തറവാട് ദേവസ്ഥാനത്ത് നടന്ന കളിയാട്ടത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.
കോലധാരി: രാഹുല്‍ പണിക്കര്‍, ഉദിനൂര്‍, തൃക്കരിപ്പൂര്‍
#theyyam #vishnumurthy #hiranyavadham
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: