ഹരിയാനയിൽ നമ്മൾ ഒരു സ്കൂൾ നിർമ്മിക്കുന്നു.
Загружено: 2025-03-02
Просмотров: 159170
2024-25 അധ്യായന വർഷം ഹരിയാനയിൽ മാത്രം 31,068 വിദ്യാർത്ഥികൾ പഠനമുപേക്ഷിച്ചു എന്നാണ് വാർത്ത. പരീക്ഷയിൽ പരാജയപ്പെട്ടവരുടെ കണക്കല്ല, ഇനി പഠിക്കുന്നില്ല എന്നു തീരുമാനിച്ച കുട്ടികൾ ഒരു വർഷത്തേത് മാത്രം ഇത്രയധികമെന്നത് ഞെട്ടിപ്പിക്കുന്നില്ലേ. എന്നാൽ, ഇതാണ് ഗ്രാമങ്ങളിലെ പൊതുവായ വസ്തുത.
പരിഹാരമെന്നോണമാണ് ചില ഗ്രാമങ്ങളിൽ ലേണിങ് സെന്ററുകൾ നമ്മൾ ആരംഭിക്കുന്നത്. സമീപത്തെ സർക്കാർ സ്കൂളുകളിലേക്ക് ഗ്രാമങ്ങളിൽ നിന്ന് കുട്ടികളെ വലിയതോതിൽ എത്തിക്കുക എന്നതുമാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. കുട്ടികൾക്ക് നല്ല ഭക്ഷണവും അതാതു ക്ലാസുകളിലേക്ക് ആവശ്യമായ പ്രാഥമിക വിദ്യാഭ്യാസവും നൽകാൻ ചെറിയ രീതിയിലെങ്കിലും ഇതുവഴി സാധിച്ചു. പക്ഷെ, അടിസ്ഥാന സംവിധാനങ്ങൾ പോലുമില്ലാത്ത സ്കൂളുകളാണ് ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇപ്പോഴുമുള്ളത്. ടോയ്ലറ്റ് സൗകര്യങ്ങളില്ലാത്ത സ്കൂളുകൾ. നിലത്തിരുന്ന് പഠിക്കേണ്ട വരുന്ന ക്ലാസ്മുറികൾ.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാവപ്പെട്ട കുട്ടികളെ ഉൾക്കൊള്ളുന്ന ഒരു റസിഡൻഷ്യൽ സ്കൂൾ സംവിധാനം ഇതുകൊണ്ടൊക്കെയാണ് പ്രാധാന്യമർഹിക്കുന്നത്. മേൽസൂചിപ്പിച്ച പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇതുമാത്രമാണ്. അത്തരമൊരു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് നിലവിൽ നമ്മൾ. ഹരിയാനയിലെ ആന്താകാ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ ഒരുങ്ങുന്നത്. നിലവിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. കെട്ടിട നിർമ്മാണം ആരംഭിക്കാനൊരുങ്ങുകയാണ്.
നമ്മളൊരുമിച്ചാൽ വലിയ മാറ്റങ്ങൾ സാധ്യമാകും. സഹായങ്ങളും നിർദ്ദേശങ്ങളും നൽകി എപ്പോഴും കൂടെയുണ്ടാകണം.
Account Details
Name: Sukoon Edu Foundation
A/C No: 13020200055575
IFSC: FDRL0001302
Bank: FEDERAL BANK
Branch: Nehru Place - New Delhi
GooglePay: 9645900096, 9645900097
UPI ID: sukoonedu55575@fbl
വെബ്സൈറ്റ് മുഖേനയും സംഭാവനകൾ അയക്കാം.
https://mysukoon.in/donate
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: