കൊച്ചിയെ കളറാക്കാന്‍ മെട്രോ രണ്ടാംഘട്ടം,1957 കോടി ചിലവില്‍ | Kochi | Metro | KMRL | Loknath Behra
Автор: Keralakaumudi News
Загружено: 2025-08-20
Просмотров: 14278
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം 'വേഗട്രാക്കിലേക്ക്'. അടുത്തവര്‍ഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിര്‍മാണം മുന്നേറുന്നത്. നിശ്ചയിച്ച സമയത്തെക്കാള്‍ നൂറുദിവസം പുറകിലാണ് നിര്‍മാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകള്‍ അടുത്തവര്‍ഷം ജൂണ്‍ 30നകം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.കരാറുകാരോട് നിര്‍മാണം വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വയഡക്ടിനു വേണ്ടതില്‍ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളില്‍ 222 എണ്ണവുമാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകള്‍ക്കായി വേണ്ടത് 360 പൈലുകളാണ്. ആലിന്‍ചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിന്‍ഫ്ര, ചെമ്പുമുക്ക്, സിവില്‍സ്റ്റേഷന്‍ എന്നിങ്ങനെ ഏഴു സ്റ്റേഷനുകളുടെ പൈലിങ് പൂര്‍ത്തിയായി.കാസ്റ്റിങ് യാര്‍ഡില്‍ മെട്രോയ്ക്കാവശ്യമായ ഗര്‍ഡറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
The second phase of Kochi Metro, from Kaloor JLN Stadium to Kakkanad, is moving into fast track mode. Despite a delay of about 100 days, the goal is to complete the first five stations by June next year. Piling work for several stations including Alinchuvadu, Vazhakkala, SEZ, Palarivattom, KINFRA, Chembumukku, and Civil Station is already completed. Work on girders and other structures is progressing, aiming to open the stretch on schedule.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#kochimetro #metrostation #construction #cochin
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: