ponool Changing in 7 steps
Автор: arjunesh namboothiri
Загружено: 2023-01-23
Просмотров: 11662
Guidance from : S Madhavan Namboothiri , Neelamana Illom.
veda : Yajurveda
പൂണൂല്‍ മാറ്റി ഇടുന്ന വിധം
ഉപസ്ഥാനം തുടങ്ങി പത്തു ഗായത്രി ജപിച്ചു വെള്ളം കിഴക്കോട്ടു നീട്ടി ഒഴിച്ച് കഴിഞ്ഞാല്‍ പൂണൂല്‍ ഇടതു കൈയുടെ തള്ളവിരലും അണിവിരലും ചേര്‍ത്ത് പിടിച്ചു അതില്‍ മാല പോലെ ഇട്ടു വലതു കൈയുടെ തള്ള വിരലും അണിവിരലും ചേര്‍ത്ത് പിടിച്ചു പൂണൂലിന്റെ ഉള്ളില്‍ കൂടി ഇട്ടു വലതു കൈ കുറച്ചു ഉയര്‍ത്തി പിടിച്ചു ആദിത്യനെ സാക്ഷിയാക്കി പരബ്രഹ്മ ഋഷിഃ , ത്രിഷ്ടുപ് ഛന്ദഃ പരമാത്മാ ദേവതാഃ എന്ന് ചൊല്ലി “ ഓം യജ്ഞോപവീതം പരമം പവിത്രം പ്രാജാപതേ യത് സഹജം പുരസ്താല്‍ ആയുഷ്യം അഗ്രിയം പ്രതി മുഞ്ച ശുഭ്രം യജ്ഞോപവീതം ബലം അസ്തുതേജഃ “ എന്ന മന്ത്രം ജപിച്ചു പൂണൂല്‍ കഴുത്തില്‍ ധരിച്ചു വലതു കൈ പൂണൂലിനുള്ളില്‍ കൂടി ഇടുക. പിന്നീട് ഉപസ്ഥാന ക്രിയകള്‍ പൂര്‍ത്തി ആക്കുക. പഴയ പൂണൂല്‍ ജലാശയത്തില്‍ നിമജ്ജനം ചെയ്യുക.തെറ്റുണ്ടങ്കിൽ തിരുത്തുക .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: