ആഫ്രിക്കയുടെ മുൻപ്രധാന മന്തി ജാൻ ക്രിസ്ത്യൻ സ് മർട്ട യും മഹാത്മ ഗാന്ധിയും
Автор: engineertalks
Загружено: 2025-10-24
Просмотров: 12
ഇന്ന് ഒക്ടോബർ രണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ദാർശനികനും രാഷ്ട്ര തന്ത്രജ്ഞനും ജനനേതാവുമായിരുന്ന മോഹൻദാസ് കരം ചന്ദ് ഗാന്ധിയുടെ ജന്മദിനമാണ് .
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാവിന്റെ ജന്മദിനം ആചരിക്കുമ്പോൾ അദ്ദേഹം മാറിവരുന്ന തലമുറകൾക്ക് വിട്ടേച്ചുപോയ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ പൂർവാധികം ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.വ്യത്യസ്ത മതങ്ങളും ഭാഷകളും ആചാരങ്ങളും വേഷവിധാനങ്ങളും സംസ്കാരങ്ങളുമുള്ള വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ.ഈ പ്രകടമായ വൈവിധ്യത്തിലും ഇന്ത്യ എന്ന ഏകത്വത്തിന്റെ വികാരം നെഞ്ചേറ്റിയവരാണ് നാം ഇന്ത്യക്കാർ. ആ ഏകത്വത്തിന് വിള്ളലുകൾ വരുത്തുന്ന ദുശ്ശക്തികളുടെ പ്രവർത്തനങ്ങളും അവരുടെ പ്രചരണങ്ങളും ശക്തിയാർജിക്കുമ്പോൾ നാം ചെയ്യേണ്ടത് ഗാന്ധിജിയിലേക്ക് മടങ്ങുക എന്നതാണു.
പൂർണ്ണനായ ഒരു ഹിന്ദുവായി ജീവിക്കുമ്പോഴും മറ്റു മതങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്ത ഗാന്ധിജിയിലേക്കാണ് നാം മടങ്ങേണ്ടത്.
1947 ആഗസ്റ്റ് 14 ാതിയ്യതി
അർദ്ധരാത്രിയിൽ ചെങ്കോട്ടയിലെ ബ്രിട്ടീഷുകാരന്റെ യൂണിയൻ ജാക്ക് പതാക താഴ്ത്തി മഹത്തായ ത്രിവർണ പതാക ഉയർത്തി നേതാക്കൾ ആനന്ദ നൃത്തമാടുമ്പോൾ അതിൻറെ ഏറ്റവും വലിയ കാരണക്കാരൻ ഡൽഹിയുടെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല.ഹിന്ദു മുസ്ലിം കലഹം രൂക്ഷമായ നോവഗാലി പോലുള്ള വിദൂര ഗ്രാമങ്ങളിൽചെന്ന് മതമൈത്രിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കുകയായിരുന്നു ആ മഹാത്മാവ്.ആ മഹാത്മാവിൻ്റെ മനസ്സിലേക്കാണ് നാം മടങ്ങേണ്ടത് .
ലോകം ഗാന്ധിജിയെയും അദ്ദേഹത്തിൻറെ ആശയങ്ങളെയും ആദരിച്ചുകൊണ്ടിരിക്കുമ്പോൾ നാം ഇന്ത്യക്കാർ അത് അറിയാതെ പോവുകയാണ്,ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയവാദിയും തീവ്രവാദിയുമായ നാത്തൂറാം ഗോദ്സെ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക്
നിറയൊഴിച്ചത് 1948 ജനുവരി 30 ആയിരുന്നു.
2019 ൽ അതെ ഗോദ്‌സെയുടെ പിന്മുറക്കാരിയായ പൂജാ ഷാക്കുൻ പാണ്ഡെ എന്ന ദുഷ്ട ഗാന്ധിജിയുടെ ഫോട്ടോക്ക് നേരെയും വെടിയുതിർക്കുന്നു.ഇന്നും തീവ്ര വർഗീയവാദികൾ അദ്ദേഹത്തിൻറെ ആശയങ്ങൾക്ക് നേരെ ജനാധിപത്യ ദ്വംശനത്തിലൂടെ നിറയൊഴിച്ചു കൊണ്ടിരിക്കുകയാണ് .ലോകം അന്നും ഇന്നും ആ മഹാത്മാവിനെ ആദരവോടെയാണ് കണ്ടത്.
ജാൻ ക്രിസ്ത്യൻ സ്മാർട്ട് സൗത്ത് ആഫ്രിക്കയുടെ മുൻപ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനും ദക്ഷിണാഫ്രിക്കൻ രാഷ്ട്രതന്ത്രജ്ഞനും അറിയപ്പെടുന്ന തത്വചിന്തനമായിരുന്നു .ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ ബ്രിട്ടീഷുകാരുടെ ഇന്ത്യൻ അധിനിവേശത്തിനെതിരെയും കൊളോണിയലിസത്തിനെതിരെയും ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക പതിവായിരുന്നു അപ്പോഴൊക്കെ ഔദ്യോഗിക ചർച്ചകളിൽ ജാൻ കൃസ്ത്യൻ സ്മർട്ട ആയിരുന്നു ബ്രിട്ടീഷുകാരെ പ്രതിനിധീകരിച്ചിരുന്നത്.പലപ്പോഴും അവർതമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുമായിരുന്നു. രാഷ്ട്രീയമായും ആശയപരമായും വ്യത്യസ്ത ചേരികളിലായിരുന്നിട്ടുപോലും ഗാന്ധിജിയെ അദ്ദേഹത്തിന് വലിയ മതിപ്പായിരുന്നു.
ഗാന്ധിജി സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് "മഹാനായ സന്യാസി ഞങ്ങളുടെ തീരും വിട്ടു യാത്രയാവുകയാണ് .എങ്കിലും ഞാൻ അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിക്കുന്നു.
തിരിച്ചുവരുമ്പോൾ ഗാന്ധിജി അദ്ദേഹത്തിന് ഒരു സമ്മാനപ്പൊതി കൊടുത്തിരുന്നു അത് രണ്ട് തുകൽ ചെരുപ്പുകൾ ആയിരുന്നു കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു കുറിപ്പ് ഇപ്രകാരമായിരുന്നു ഈ ചെരുപ്പുകൾ താങ്കൾക്ക് വേണ്ടി ഞാൻ എൻറെ കൈകൊണ്ടു തുന്നി ഉണ്ടാക്കിയതാണ് .താങ്കൾ ഇത് ഉപയോഗിക്കണം .
പിന്നീട് തൻറെ ആത്മകഥയിൽ ജാൻ സ്മാർട്ട് എഴുതി “ചെരിപ്പ് ഞാൻ പലപ്പോഴായി ധരിക്കാൻ നോക്കും അപ്പോഴൊക്കെ എൻ്റെ മനസ്സിലേക്ക് വരുന്നത് ഒരു മഹാമനീഷി തൻറെ കൈകൊണ്ടുണ്ടാക്കിയ ചെരിപ്പാണ് ഇത്. അതിൽ എന്റെ പാദം വെക്കുന്നത് അനാഥരവല്ലെ...അദ്ദേഹം ഒരിക്കലും അത് ധരിച്ചില്ല എന്നു മാത്രമല്ല നിധി പോലെ അദ്ദേഹം അത് സൂക്ഷിക്കുകയും ചെയ്തു. മാത്രമല്ല തന്റെ അന്ത്യാഭിലാഷം എഴുതിയ കുറിപ്പിൽ അദ്ദേഹം എഴുതി ഞാൻ മരിച്ചാൽ എൻറെ ശവപ്പെട്ടിയിൽ ഈ തുകൽ ചെരിപ്പുകൾ ബൈബിളിനോടൊപ്പം എൻറെ ഹൃദയഭാഗത്ത് വെക്കണമെന്ന് .
സഹോദരരെ,
എത്രമാത്രം മഹോന്നതനായ ലോകം ആദരിക്കുന്ന ഒരു ഭാരതപുത്രനായിരുന്നു മഹാത്മജി. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ദാർശനികൾ ജനാധിപത്യവാദി മതേതരത്വത്തിന്റെ ധ്വജ വാഹകൻ...!ആ മഹാനുഭാവന്റെ ആശയാദർശങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടി ,ഇന്ത്യ എന്ന മഹത്തായ ആശയത്തിനു വേണ്ടി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം .അദ്ദേഹത്തിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക്മുന്നിൽ നമ്ര ശിരസ്കരാകാം....!ജയ്ഹിന്ദ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: