Ernakulam Gandhinagar - എറണാകുളം ഗാന്ധിനഗർ -എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂലാ...
Автор: thecorereporte
Загружено: 2023-04-29
Просмотров: 222
നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു യാചകനെയോ, വഴിയരികിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്ന ഒരാളെയോ അല്ല...
അന്നന്നത്തെ അന്നത്തിനായി അപരന്റെ മാലിന്യം അന്നം കഴിക്കുന്ന കൈകളാൽ പൊതുസ്ഥലത്തെ മാലിന്യ കൂമ്പാരത്തിന് നടുവിലിരുന്ന് അളന്നു തിരിക്കേണ്ട അവസ്ഥയിലേക്ക് ഈ മനുഷ്യനെ പോലുള്ളവരെ തള്ളിവിടുന്നതിന്റെ ഉത്തരവാദിത്വം കേരള സംസ്ഥാനത്തിന്റെ കൊമേഴ്സിൽ ക്യാപ്പിറ്റൽ എന്ന പദവിയോടെ ഞെളിഞ്ഞ് അഹങ്കരിച്ച് നിൽക്കുന്ന കൊച്ചി നഗരത്തിനുള്ളതാണ്.
അല്പം കൂടി വ്യക്തതയോടെ പറഞ്ഞാൽ എറണാകുളം കടവന്ത്ര ഗാന്ധി നഗർ ഭാഗത്തുള്ള സാമൂഹ്യവിരുദ്ധരായ ചില ചില്ലറ വ്യാപാരികൾക്കും പരിസരത്തെ കുടുംബങ്ങൾക്കുമാണ് എന്ന് പറയേണ്ടിവരും...
രാത്രിയുടെ മറ പറ്റി ഒളിഞ്ഞും തെളിഞ്ഞും ചാക്കുകളിലും കവറുകളിലും കുത്തി നിറച്ച മാലിന്യ കെട്ടുകളുമായി ഓട്ടോറിക്ഷകളിലും സ്കൂട്ടറുകളിലും ഗാന്ധിനഗർ ഫയർ സ്റ്റേഷന് പരിസരത്ത് ഒറ്റയ്ക്കും കൂട്ടമായും ചുറ്റി തിരിയുന്ന പകൽ മാന്യന്മാർ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യണം, ജീവിതസായാഹ്നത്തിലേക്ക് നടന്നിടുക്കുന്ന ഇദ്ദേഹത്തെ പോലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനമാണ് ഈ നഗരം ഒരു പരിധിവരെ എങ്കിലും വൃത്തിയായിരിക്കാൻ കാരണമായിട്ടുള്ളത് എന്ന കാര്യം.
ഗാന്ധിനഗർ സ്കൈലൈൻ അപ്പാർട്ട്മെന്റിന് മുൻഭാഗത്തും പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്കുള്ള റോഡിൻറെ ഇരുൾ അടഞ്ഞ ഭാഗങ്ങളിലുമാണ് ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപക്കൂമ്പാരങ്ങൾ നിത്യേന എന്നോണം കാണാൻ കഴിയുന്നത്. ഈ ഭാഗത്ത് രാത്രികാലങ്ങളിൽ തുടർച്ചയായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഇവർക്ക് മാലിന്യ നിക്ഷേപത്തിന് ആവശ്യമായ മറയൊരുക്കുന്നു.
കവറുകളിലും ചാക്കുകളിലും കെട്ടിയൊതുക്കിയ മാലിന്യവുമായി ഈ ഭാഗത്തെത്തുമ്പോൾ മാനിന്റെ കണ്ണിന്റെ ചടുലതയും, ഇര പിടിക്കുന്ന പുലിയുടെ വേഗതയുമാണ് ഇക്കൂട്ടർക്ക്. ആരെങ്കിലും എവിടെനിന്നെങ്കിലും കാണുന്നുണ്ടോ എന്നൊരു നോട്ടമാണ് പിന്നെ. ചുറ്റുപാടുകൾ ഏകദേശം സുരക്ഷിതമെന്നുറപ്പാക്കിയാൽ പിന്നെ പുലി ഇരയുടെ മേൽ ചാടി വീഴുന്ന വേഗതയിൽ വാഹനവുമായി റോഡിനു സൈഡിലേക്ക് ഒതുങ്ങുന്നതും, കയ്യിൽ കൊണ്ടുവന്ന മാലിന്യ കവർ എറിയുന്നതുമൊക്കെ നൊടിയിടയിൽ കഴിയും...
രാത്രിഞ്ചരന്മാർ എന്ന് വിശേഷിപ്പിച്ചിരുന്നത് മുൻകാലങ്ങളിൽ രാക്ഷസന്മാരെയാണ്. മറ്റുള്ളവർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും, അവരുടെ വേദനകൾ കാണുന്നതുമായിരുന്നു എക്കാലത്തും ഈ രാത്രിയും രാത്രിഞ്ചരന്മാരുടെ വിനോദം. പകൽ വെളിച്ചത്തിൽ പുറത്തിറാണാറുണ്ടായിരുന്നില്ലാത്ത ഇക്കൂട്ടരെ പുരാതനകാലം മുതൽ തന്നെ വിളിച്ചു പോന്ന പേരാണ് രാത്രിഞ്ചരന്മാർ എന്നത്.............
...................എന്തായാലും എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന് പറയാൻ ഈ ഭരണകർത്താക്കളും ഭരിക്കപ്പെടുന്നവരും ഒരുമിച്ച് മുന്നോട്ട് വരുന്ന സാഹചര്യം എന്ന് അവസാനിക്കുന്നുവോ, അന്ന് മാത്രമേ ഇത്തരത്തിലുള്ള സാമൂഹിക വൃത്തികേടുകൾക്ക് ഒരു അവസാനം ഉണ്ടാവുകയുള്ളു.
ഈശ്വരോ രക്ഷതു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: