Arulmigu Uchi Pillaiyar Temple | Spiritural Journey | Temple Travelogue
Автор: Hindu Devotional Manorama Music
Загружено: 2025-11-01
Просмотров: 227
നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായ ക്ഷേത്രമാണ് ഉച്ചിപിള്ളയാർ ക്ഷേത്രം.
വിഘ്നേശ്വര ഭഗവാൻ കുടി കൊള്ളുന്ന പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റോക്ക് ഫോർട്ടിന് മുകളിലാണ്.
രാമന്റെ സഹോദരനായ വിഭീഷണൻ യുദ്ധ സമയത്ത് രാമനെ പിന്തുണച്ചതിനാൽ സ്നേഹോപഹാരമായി രംഗനാഥ വിഗ്രഹം വിഭീഷണന് സമ്മാനിച്ചു. അസുരനായ വിഭീഷണനിൽ നിന്നും ആ വിഗ്രഹം കൈക്കലാക്കണമെന്ന മറ്റു ദേവൻമാരുടെ ആഗ്രഹത്തിന് നിയോഗിക്കപ്പെട്ടത് വിഘ്നേശ്വരനായിരുന്നു. വിഘ്നേശ്വരൻ അത് നടപ്പിലാക്കുകയും ചെയ്തു.
രംഗനാഥസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ കർമ്മത്തിന് ശേഷം വിഘ്നേശ്വര ഭഗവാൻ വിഭീഷണ രാജാവിൽ നിന്നും രക്ഷപെടാൻ ഓടികയറിയ സ്ഥലമാണ് ഈ പാറയെന്നാണ് ഐതീഹ്യം. മലൈക്കോട്ടെ എന്ന വിശേഷണവും ഈ പാറക്കുണ്ട്.
ഏതാണ്ട് 83 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന പാറക്ക് മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പാറക്കെട്ടുകളിൽ ഒന്നാണെന്ന സവിശേഷതയുമുണ്ട്.
കുത്തനെയുള്ള 400-ൽ അധികം പടികെട്ടുകൾ താണ്ടി വേണം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ. അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് പടിക്കെട്ടുകൾ താണ്ടാം.
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Facebook : / manoramasongs
YouTube : / hindudevotionalsongs
Twitter : / manorama_music
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: