കുഴൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.. ഏകാദശി ഉത്സവം/ Kuzhur Subramanyan Swamy temple
Автор: Dipu Parameswaran
Загружено: 2025-12-01
Просмотров: 176
കുഴൂർ ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം.
മധ്യകേരളത്തിലെ ഒരു പ്രധാന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് , തൃശ്ശൂർ ജില്ലയിൽ മാള ക്കടുത്ത് കുഴൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കുഴൂർ ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം. ബാലഭാവത്തിലുള്ള സുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണ്. ഗണപതിയും അയ്യപ്പനും ശിവനും ഭദ്രകാളിയും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും ഉപപ്രതിഷ്ഠകളാണ്. വൃശ്ചികമാസത്തിൽ തൃക്കാർത്തിക ആറാട്ടായി പത്തുദിവസത്തെ ഉത്സവവും മകരമാസത്തിലെ തൈപ്പൂയവും തുലാമാസത്തിലെ സ്കന്ദഷഷ്ഠിയുമാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. കൂടാതെ, എല്ലാ മാസവും വരുന്ന വെളുത്തപക്ഷത്തിലെ ഷഷ്ഠിനാളുകൾ, ചൊവ്വാഴ്ചകൾ, കാർത്തിക-വിശാഖം-പൂയം എന്നീ നക്ഷത്രങ്ങൾ എന്നിവയും അതിവിശേഷമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: