ബിലാലിന്റെ വീട്ടിലെ ഇളയ ചെക്കൻ, ആ സ്നേഹം ഇന്നും മലയാളികൾ തരുന്നുണ്ട് | Bazooka | Mammootty
Автор: Mathrubhumi
Загружено: 2025-04-08
Просмотров: 8448
"18 വർഷങ്ങൾ കഴിഞ്ഞു, ഇന്നും ഞാനിവിടെ അറിയപ്പെടുന്നത് ബിജോ ജോൺ കുരിശിങ്കലായിട്ടാണ്, ബിലാലിന്റെ കുഞ്ഞനിയനായിട്ട്. ആ സ്നേഹം ഇന്നും മലയാളികൾ എനിക്ക് തരുന്നുണ്ട്". പറയുകയാണ് ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സുമിത് നവാൽ. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ബസൂക്കയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് സുമിത്. വീണ്ടും ഒരു മമ്മൂട്ടി ചിത്രമെന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് പറയുന്നു സുമിത്. മമ്മൂട്ടി എന്ന നടൻ, വ്യക്തി തന്നെ ഓരോ നിമിഷവും അമ്പരപ്പിച്ചുക്കൊണ്ടിരിക്കുയാണെന്ന് സമ്മതിക്കുന്ന സുമിത് ഒരു രംഗത്തിലായാൽ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ താൻ ഓടിയെത്തുമെന്നും പറയുന്നു. ബസൂക്കയുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ ഐശ്വര്യ മേനോൻ, ഭാമ അരുൺ, വസിഷ്ഠ് എന്നിവർക്കൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു സുമിത്.
"അഭിമുഖങ്ങൾക്ക് എത്തുമ്പോൾ ആരും എന്നോട് മലയാളത്തിൽ സംസാരിക്കുന്നില്ല. ഇംഗ്ലീഷിലോ തമിഴിലോ ആണ് സംസാരിക്കുന്നത്. പലർക്കും ഇപ്പോഴും അറിയില്ല ഞാൻ മലയാളിയാണെന്ന്. ഞാൻ മലയാളിയാണ്, കൊച്ചിക്കാരിയാണ്". പറയുകയാണ് ഐശ്വര്യ മേനോൻ. മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ ചുവടുറപ്പിച്ച താരം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#bazookamovie #mammootty
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: