സുറുമ നല്ല സുറുമ | Suruma Nalla Suruma | Kayamkulam Kochunni Super Hit Movie Song | K J Yesudas
Автор: Millennium Musics
Загружено: 2023-11-01
Просмотров: 148486
Watch സുറുമ നല്ല സുറുമ | Suruma Nalla Suruma | Kayamkulam Kochunni Super Hit Movie Song | K J Yesudas
Music: ബി എ ചിദംബരനാഥ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: കായംകുളം കൊച്ചുണ്ണി (1966)
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ -
കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ - നല്ല സുറുമ
മറുനാട്ടിലും മലനാട്ടിലും
പേരുകേട്ട സുറുമാ
ഒരു പല്ലുപോയ കിഴവി - കണ്ണില്‍
തെല്ലു സുറുമയെഴുതി
ഒരു പല്ലുപോയ കിഴവി - കണ്ണില്‍
തെല്ലു സുറുമയെഴുതി
മധുരയൌവനം നേടി - ഒരു
മാരനെ വീണ്ടും നേടി
പല്ലുപോയ കിഴവി...
നീലമേഘം കണ്ട് കണ്ട്
പീലിനീര്‍ത്തും മയിലുപോല്‍
നീലമേഘം കണ്ട് കണ്ട് പീലി
നീര്‍ത്തും മയിലുപോല്‍
ഈ ചേലുലാവും സുറുമകണ്ട്
കാമുകന്മാരാടിടും
കോട്ടയത്ത് പണ്ടൊരിക്കല്‍
സുറുമ വിൽക്കാൻ പോയ്
ഒരു കോങ്കണ്ണിപ്പെണ്ണെന്റെ
സുറുമവാങ്ങിച്ചു
കുണ്ടായ കണ്ണിലിത്
രണ്ടുദിനമെഴുതിയപ്പോൾ
തണ്ടുലയും താമരകള്‍
കണ്ടു കണ്ണിലാകേ
ആരിക്കുവേണം സുറുമ
ആരിക്കുവേണം
ആരിക്കുവേണം സുറുമ
ആരിക്കുവേണം
ചുരുക്കത്തിലൊരുദിനം
കൊല്ലത്തണഞ്ഞു ഞാന്‍
തിരക്കിട്ട് തെരുവീഥി തെണ്ടുമ്പോൾ
കണ്ണാടിക്കാരിയൊരുത്തി
സുന്ദരീമണിവന്നെത്തി
കണ്ണില്‍ഞാന്‍ സുറുമയിതെഴുതിച്ചു
എന്നിട്ടള്ളോ കാലത്തെ
കണ്ണാടി ഞാന്‍ മാറ്റിച്ചു
കണ്ണൂരുചെന്നപ്പോ പെണ്ണൊരുത്തി ഹൊയ്
കടംവാങ്ങി ഞമ്മടെസുറുമ കണ്ണിത്തേച്ച്
മയ്യത്തായ് കിടന്നൊരു പുരുശനപ്പോ-
ഹയ്യാ എന്നെഴുന്നേറ്റ് കൂടെവന്ന്
വടകരയില്‍ ഞാന്‍ വഴിനടക്കുമ്പം
അടിപിടിനടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും
കരിമഷിയിതുവാങ്ങാന്‍
കരിമഷിയിതുവാങ്ങാന്‍
നാടായനാട്ടിലെല്ലാം നാളീകലോചനമാര്‍
വീടും കുടിയും വിറ്റും സുറുമ വാങ്ങിക്കും
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
ഊരായാലതില്‍ വീടുവേണം - ഒരു
വീടായാലൊരാണ് വേണം
ആണായാല്‍ കൂടെ പെണ്ണുവേണം - ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം - ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: