LEG PAIN IN CHILDREN | കുട്ടികളിലെ കാല് വേദന ശ്രദ്ധിക്കുക.
Автор: Dr Santhosh Babu M R
Загружено: 2021-09-14
Просмотров: 18499
Dr. Santhosh Babu M R, Senior Medical Consultant, NIPMR, Thrissur talks on #legpain in children. Leg pain and joint pain are very common in children. It is seen more in pre-school and primary class children.
The commonest cause is growing pain. The affected child complained about pain mostly in the evenings. Parents should know there are flag signs described here. But should not overtreat the child with leg pain. To know more please visit our blog: https://myjointpaindoctor.com/2021/08...
പ്രീ സ്കൂൾ, സ്കൂൾ പഠനകാലത്ത് കുട്ടികൾ പലരും കാലു വേദന പറയാറുണ്ട്(Leg Pain in Children). വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് പതിവ് പരാതി. കളിക്കുന്നതും ഓടുന്നതും കണ്ടാൽ ഒരു കുഴപ്പവും തോന്നില്ല. മുട്ടുകളിലും കാലുകളിലും ആണ് വേദന സാധാണ പറയാറ്. ഉറക്കത്തിൽ വേദനയോടെ എഴുനേറ്റു കരയുന്ന കുട്ടികളുമുണ്ട്. രക്ഷിതാക്കൾ തടവിക്കൊടുത്താലോ എന്തെങ്കിലും തൈലം പുരട്ടിക്കൊടുത്താലോ ശമനമാകും. രാവിലെ പ്രശ്നമൊന്നും പറയാറില്ല. ഒന്നിലധികം കുട്ടികളുള്ളപ്പോൾ മൂത്ത കുട്ടിക്കാകും മിക്കവാറും പരാതി. ആൺകുട്ടികളെയാണ് കൂടുതലും ഡോക്ടറെ കാണിക്കുക. എന്നാൽ പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതൽ കാണുക.
വളർച്ചാ വേദനകൾ (Growing Pains) എന്നാണ് ഈ അവസ്ഥക്ക് പേര്. പക്ഷേ വളർച്ചയുമായി ബന്ധമൊന്നുമില്ല. കാൽസിയം വൈറ്റമിൻ D എന്നിവയുടെ കുറവ് കൊണ്ടല്ല ഈ വേദന ഉണ്ടാകുന്നത്. എല്ലുകളുടെയോ പേശികളുടെയോ ഒരു രോഗവുമല്ല. അത് കൊണ്ടു തന്നെ ടോണിക്കുകൾക്കും വേദന ഗുളികകൾക്കും ചികിത്സയിൽ സ്ഥാനമില്ല. ചെറുപ്പത്തിലേ വേദന ലേപനങ്ങൾ പുരട്ടി കൊടുത്താൽ അത് ഒരു അനാവശ്യ ശീലമായി മാറും.കൂടുതൽ അറിയാൻ ബ്ലോഗ് സന്ദർശിക്കുക: https://myjointpaindoctor.com/2021/08...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: