കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം: തുലാം മാസ ശനീശ്വര ദർശനം, രണ്ടാം ശനി തൊഴുത് ആയിരങ്ങൾ
Автор: Kannadiparamba News Online
Загружено: 2025-12-09
Просмотров: 331
കണ്ണാടിപ്പറമ്പ്: വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തുലാം ശനീശ്വര ദർശനത്തിന്റെ രണ്ടാം ശനി ദിനത്തിൽ, അയ്യന്റെ ദർശനത്തിനായി ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ മുതൽ തന്നെ ശബരീശ ദർശനത്തിനുള്ള മുദ്രധാരണത്തിനും ശനീശ്വരദോഷങ്ങൾ മാറുന്നതിനുള്ള വിശേഷാൽ പൂജകൾക്കുമായി ദൂരദൂരങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു കാണപ്പെട്ടത്.
വിശേഷാൽ വഴിപാടുകളായ ശനി പൂജ, നീരാഞ്ജനം, നെയ് വിളക്ക്, എള്ള് തിരി സമർപ്പണം, രുദ്രാഭിഷേകം, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം തുടങ്ങിയവയ്ക്കായി ഭക്തർ നിരന്നു.
രാവിലെ എട്ട് മുതൽ ഈശാനമംഗലം നാരായണീയ സത് സംഘം സമിതി സംഘടിപ്പിച്ച നാമജപം ക്ഷേത്ര സന്നിധി ഭക്തിസാന്ദ്രമാക്കി.
ഉച്ചയ്ക്ക് 12 മുതൽ നടന്ന പ്രസാദ ഊട്ടിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു.
അടുത്ത തുലാം ശനീശ്വര ദർശനം നവംബർ 1-ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: