Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പ്ലാവ് സംസാരിക്കുന്ന ജയന്റെ ഭാഷ | Documentary | Plave Jayan

Автор: truecopythink

Загружено: 2022-02-24

Просмотров: 15000

Описание:

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള വേളൂക്കര ഗ്രാമത്തിലെ അവിട്ടത്തൂരിൽ പ്ലാവിന്റെ പേരിൽ അറിയപ്പെടുന്ന ഒരു മനുഷ്യനുണ്ട്. പ്ലാവ് ജയൻ. കെ.ആർ. ജയൻ എന്നാണ് ശരിക്കുമുള്ള പേര്. പ്ലാവ് ഒരു കല്പവൃക്ഷമാണ്. ജയൻ, പ്ലാവിന്റെ നാവായ മനുഷ്യനും.

ജയനിപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത മുരിയാട് ഗ്രാമത്തിൽ മൂന്നരയേക്കർ തരിശുഭൂമിയിൽ പ്ലാവുകളുടെ ഒരു ഗ്രാമം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്ലാവ് ഗ്രാമമെന്നും പ്ലാവ് കൃഷിയെന്നുമൊക്കെ കേൾക്കുമ്പോൾ അതെന്തിന് അതെങ്ങനെയെന്നൊക്കെ സംശയം തോന്നും. അവയ്ക്കൊക്കെയുള്ള ഉത്തരം ജയന്റെ ജീവിതവും പ്രവർത്തനങ്ങളും തന്നെയാണ്.

പ്ലാവുകളും പ്ലാവിൻ തൈകളും ചക്കകളുമായുള്ള ജയന്റെ സഹവാസം തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ഒരു കാലത്ത് നിരത്തു വക്കുകളിൽ തൈ നട്ടും ചക്കക്കുരു കുഴിച്ചിട്ടും ആയിരക്കണക്കിന് പ്ലാവുകൾ വളർത്തിയെടുത്ത ചരിത്രമുണ്ട് ജയന്. റോഡ് സൈഡിലെ പ്ലാവുകൾക്ക് വെള്ളമൊഴിച്ചു കൊടുത്ത് അലഞ്ഞു നടന്ന പ്ലാവ് ജയനെ അക്കാലത്താളുകൾ ഭ്രാന്തനെന്നും വിളിച്ചു.

ചക്ക കൊണ്ട് പട്ടിണിയെ ജയിച്ച, പ്ലാവിലകൾ കൊണ്ട് ആടിനെപ്പോറ്റിയ ഒരു നാടിൻ്റെ, വീടിൻ്റെ ബാല്യകാല ഓർമയിലാണ് ജയൻ്റെ പ്ലാവ് പ്രേമം തുടങ്ങുന്നത്. സ്കൂൾ മുറ്റത്ത് നടാൻ ചെടികൾ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞ ഒരു സേവനവാരക്കാലത്ത് വീട്ടുമുറ്റത്ത് മുളച്ചു നിന്നിരുന്ന പ്ലാവിൻ തൈ ജയൻ പറിച്ചു കൊണ്ടുപോയി. അന്ന് കൂട്ടുകാർ വിളിച്ച പേരാണ് പ്ലാവ് ജയൻ. പിന്നീടത് നാട് ഏറ്റു വിളിച്ചു.

സ്കൂൾ കാലത്തിന് ശേഷം ഒരു പാട് പണികൾ ചെയ്തു ജയൻ. ഇടയ്ക്കിടയ്ക്ക് നാട് വിട്ടു പോയി ബോംബെയിലും ബാംഗ്ലൂരിലും അലഞ്ഞു. രണ്ട് തവണ ഗൾഫിൽ പോയി. പത്രം ഏജൻ്റായിരുന്ന അച്ഛൻ്റെ കൂടെയും സർബത്തും അച്ചാറുമൊക്കെ വിൽക്കുന്ന സഹോദരൻമാരുടെ കടയിലും കുറച്ച് കാലം കൂടി. കുടുംബശ്രീ ഉത്പന്നങ്ങൾ വണ്ടിയിൽ കൊണ്ടു നടന്ന് വിൽക്കുന്ന ജോലി സ്വന്തമായി ചെയ്തു. ഇക്കാലത്താണ് വഴിയരികിൽ പ്ലാവ് നടാൻ തുടങ്ങിയത്.

ജയനിപ്പോൾ ഒരു പ്രൊഫഷണൽ പ്ലാവ് കർഷകനാണ്. ജയന് സ്വന്തമായി വളരെക്കുറച്ച് ഭൂമിയേയുള്ളൂ. അതിൽ നിറയെ പ്ലാവുകളുമുണ്ട്. പക്ഷേ ജയൻ കൃഷി ചെയ്യുന്നത് സ്വന്തം ഭൂമിയിലല്ല. തരിശ് ഭൂമികളിൽ, നോക്കാനാളില്ലാതെ കിടക്കുന്ന പറമ്പുകളിൽ, ആവശ്യപ്പെടുന്നവർക്ക് നാട്ടു ഫലവൃക്ഷങ്ങളുടെ കാടൊരുക്കിക്കൊടുക്കും പ്ലാവ് ജയൻ. ചാലക്കുടിപ്പുഴയോരത്ത് അന്നനാട് ഗ്രാമത്തിൽ ഒന്നരയേക്കർ തരിശ് ഭൂമിയിൽ പ്ലാവുകളുടെ മറ്റൊരു കുഞ്ഞു ഗ്രാമം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയൻ.

പ്ലാവിൻ്റെ എൻസൈക്ലോപീഡിയയാണ് ജയൻ. പ്ലാവിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള എഴുത്തുകാരൻ, വിത്ത് ചക്ക തേടി നാടു മുഴുവൻ സഞ്ചരിക്കുന്ന യാത്രികൻ. ജീവിക്കാനുള്ളത് മതിയെന്നും ബിസിനസ്സിലെ ലാഭം വേണ്ടെന്നും ആത്മാർത്ഥമായും കരുതുന്ന ഒരു പ്ലാവ് മനുഷ്യൻ. കഥയും കവിതയും നോവലുകളും വായിക്കാനിഷ്ടപ്പെടുന്ന വായനക്കാരൻ. പ്ലാവിൻ്റെ ജീവിതചക്രത്തെക്കുറിച്ച് തന്നെ കാണാൻ വരുന്ന സ്കൂൾ കുട്ടികളോട് സംവദിക്കുന്ന അധ്യാപകൻ. സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും നിരവധി പുരസ്കാരങ്ങൾ നേടിയ പ്ലാവ് കർഷകൻ, ഒരുപാടിനം പ്ലാവുകളുടെ ശേഖരമുണ്ട് ജയൻ്റെ കയ്യിൽ. അവയിൽ അപൂർവ്വമായതുപലതുമുണ്ട്.

ചക്കയിപ്പോൾ ഭക്ഷ്യ വിപണിയിലെ താരമാണ്. പല തരം മൂല്യവർധിത ഉത്പന്നങ്ങൾ, ചക്ക മേളകൾ, ഉത്സവങ്ങൾ, തുടങ്ങി ചക്ക, മാർക്കറ്റിലെ താരമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുന്നേ ചക്ക എന്ന ലോകത്തെ ഏറ്റവും വലിയ പഴത്തിൻ്റെ ചരിത്രപരമായ പ്രാധാന്യവും വർത്തമാനകാലത്തേയും ഭാവിയിലേയും ഉപയുക്തതയും ജയൻ തിരിച്ചറിഞ്ഞിരുന്നു. പ്ലാവെന്ന ഫലവൃക്ഷത്തിൻ്റെ തടിയ്ക്കും ചക്കയെന്ന പഴത്തിൻ്റെ തോലിനും മിനുസമൊന്നുമില്ല. പക്ഷേ പ്ലാവ് ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യരുടെയും ഒരുപാട് ജീവജാലങ്ങളുടേയും പലതരം ആവശ്യങ്ങളെ പൂരിപ്പിക്കുന്ന ജീവൽശൃംഖലയിലെ പ്രധാനപ്പെട്ട കണ്ണി. പ്ലാവ് ജയനാകട്ടെ ആ കണ്ണിയുടെ കാവലാളും.

#SUBSCRIBE_NOW

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

പ്ലാവ് സംസാരിക്കുന്ന ജയന്റെ ഭാഷ | Documentary | Plave Jayan

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പ്ലാവ് നടുന്നത് എങ്ങനെ ? I Jack Fruit Paradise Farm Chakkampuzha I Thomas Kattakkayam

പ്ലാവ് നടുന്നത് എങ്ങനെ ? I Jack Fruit Paradise Farm Chakkampuzha I Thomas Kattakkayam

Gumless Jackfruit വീട്ടിൽ നടാൻ നല്ലതാണോ? / 9 തരം വെറൈറ്റി പ്ലാവുകളുടെ വിശേഷങ്ങൾ/#Gumless Jackfruit.

Gumless Jackfruit വീട്ടിൽ നടാൻ നല്ലതാണോ? / 9 തരം വെറൈറ്റി പ്ലാവുകളുടെ വിശേഷങ്ങൾ/#Gumless Jackfruit.

Farmer with rare crop cultivation | Nattupacha   | Manorama News

Farmer with rare crop cultivation | Nattupacha | Manorama News

ഒരു വീട്ടിലേക്ക് ആവശ്യമായ Vegetables എല്ലാം ഈ 3 Centലെ മട്ടുപ്പാവിലുണ്ട്‌, മാതൃകയായി ഒരു Policeകാരൻ

ഒരു വീട്ടിലേക്ക് ആവശ്യമായ Vegetables എല്ലാം ഈ 3 Centലെ മട്ടുപ്പാവിലുണ്ട്‌, മാതൃകയായി ഒരു Policeകാരൻ

What Happened in Poland?  പോളണ്ടിൽ സംഭവിച്ചത് എന്ത്? Sanal Edamaruku

What Happened in Poland? പോളണ്ടിൽ സംഭവിച്ചത് എന്ത്? Sanal Edamaruku

Гениальные индийские инженеры построили огромную дорогу из кокосовых отходов, вызывая восхищение ...

Гениальные индийские инженеры построили огромную дорогу из кокосовых отходов, вызывая восхищение ...

പൊന്നാനി സാധ്യമാക്കിയ സെക്കുലര്‍ അടുക്കള |Ponnani Community Kitchen | Manila C. Mohan

പൊന്നാനി സാധ്യമാക്കിയ സെക്കുലര്‍ അടുക്കള |Ponnani Community Kitchen | Manila C. Mohan

ഒരേക്കർ നിറയെ 'വിയറ്റ്നാം സൂപ്പർ ഏർലി' വിളയിച്ച സിവില്‍ എൻജിനിയർ | Nattupacha | Vietnam Super Early

ഒരേക്കർ നിറയെ 'വിയറ്റ്നാം സൂപ്പർ ഏർലി' വിളയിച്ച സിവില്‍ എൻജിനിയർ | Nattupacha | Vietnam Super Early

ശുദ്ധമായ ശർക്കര നമ്മുടെ കേരളത്തിലുണ്ട് 🤩 എന്തിനു വിഷം ഭക്ഷിക്കണം😐PURE JAGGERY | ENEM #enem #jaggery

ശുദ്ധമായ ശർക്കര നമ്മുടെ കേരളത്തിലുണ്ട് 🤩 എന്തിനു വിഷം ഭക്ഷിക്കണം😐PURE JAGGERY | ENEM #enem #jaggery

Хурма: Пища Богов | Интересные факты про хурму

Хурма: Пища Богов | Интересные факты про хурму

JACKFRUIT PARADISE FARM CHAKKAMPUZHA പറഞ്ഞാൽ തീരാത്ത തോമസ് ചേട്ടന്റെ ചക്ക വിശേഷങ്ങൾ

JACKFRUIT PARADISE FARM CHAKKAMPUZHA പറഞ്ഞാൽ തീരാത്ത തോമസ് ചേട്ടന്റെ ചക്ക വിശേഷങ്ങൾ

കുരുവിൽ  നിന്നും മികച്ച ഇനം പ്ലാവിൻ തൈ - അനിൽ ജാക്ക്

കുരുവിൽ നിന്നും മികച്ച ഇനം പ്ലാവിൻ തൈ - അനിൽ ജാക്ക്

ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

നംഗഡക്ക് പഴുത്താല്‍ | ചക്കയെ തോല്‍പ്പിക്കുന്ന രുചിയും മണവും|വിലക്കുറവിൽ വീട്ടിലെത്തിക്കും #nangkadak

നംഗഡക്ക് പഴുത്താല്‍ | ചക്കയെ തോല്‍പ്പിക്കുന്ന രുചിയും മണവും|വിലക്കുറവിൽ വീട്ടിലെത്തിക്കും #nangkadak

Coconut Tree Cutting In Kerala

Coconut Tree Cutting In Kerala

nadan varika #best plavu in kerala #best jack fruit #sweet jackfruit #varika chaka #kl06 farm

nadan varika #best plavu in kerala #best jack fruit #sweet jackfruit #varika chaka #kl06 farm

JAIVA VAIVITHYATHITTE SASYARAMAM || DD MALAYALAM || DOCUMENTARY || #documentary #trending

JAIVA VAIVITHYATHITTE SASYARAMAM || DD MALAYALAM || DOCUMENTARY || #documentary #trending

Деревянная Бочка из Абрикоса DIY | От Бревна до бочки | Как сделать бочку из дерева своими руками

Деревянная Бочка из Абрикоса DIY | От Бревна до бочки | Как сделать бочку из дерева своими руками

150-ൽ പരം വെറയിറ്റി മാവുകൾ

150-ൽ പരം വെറയിറ്റി മാവുകൾ

വണ്ടൂർ വാണിയമ്പലത്ത് എപ്പോഴും ചക്ക കാലമാണ് ! | Mathrubhumi News | Krishibhoomi

വണ്ടൂർ വാണിയമ്പലത്ത് എപ്പോഴും ചക്ക കാലമാണ് ! | Mathrubhumi News | Krishibhoomi

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]