അമ്മക്കൊരുമ്മ ഞാൻ തന്നീടട്ടെ/ Ammakorumma Njan Thannidattey Hit of Sreya kutty
Автор: JJ Miracle world
Загружено: 2021-08-14
Просмотров: 593
അമ്മക്കൊരുമ്മ ഞാൻ തന്നിടട്ടേ
ആ മടി തട്ടിലൊന്നിരുന്നോട്ടേ (2)
അമ്മതൻ നെഞ്ചിലേ ചൂടേറ്റുറങ്ങാൻ
കൊതിയേറേ ഉണ്ടമ്മേ
കഥനം നിറഞ്ഞോരെൻ കരളിലെ നൊമ്പരം
നീ തുടച്ചിടുകില്ലേ
അമ്മേ സ്വർഗ്ഗലോക രാജ്ഞി അമ്മേ
നാഥേ മേരി മാതാവേ
അമ്മക്കൊരുമ്മ ഞാൻ തന്നിടട്ടേ
ആ മടി തട്ടിലൊന്നിരുന്നോട്ടേ
എങ്ങുപോകും ഞാൻ ഇനി
ആരിലും ആശ്രയം ഇല്ലായമ്മേ
കണ്ണു നീരിൻ താഴ്വരയിൽ
അമ്മേ ഞാനിന്നേകയായ്
കരുതലായ് കാവലായ് കാത്തിടേണം
സ്നേഹമായ് കരുണയായ് നീയണയേണം
നിന്നേ കാത്തിരിപ്പു നിന്നേ ഓർത്തിരിപ്പു
നീ വരുകില്ലേ പൊന്നമ്മ തരുകില്ലേ
അമ്മക്കൊരുമ്മ ഞാൻ തന്നിടട്ടേ
ആ മടി തട്ടിലൊന്നിരുന്നോട്ടേ
പുഞ്ചിരി മായുന്നോരെൻജീവനിൽ മിഴിനിറഞ്ഞിടുന്നവേളകളിൽ
ഉണ്നികൈകൂപ്പിഞ്ഞാൻ വന്നിടുമ്പോൾ
മിഴിതുടച്ചാശ്വാസം എകിടണേ
കരുതലായ് കാവലായ് കാത്തിടേണം
സ്നേഹമായ് കരുണയായ് നീയണയേണം
വേണമെനിക്കെന്നും അമ്മെ നിൻെറ വാത്സല്യം കൈവിടാതെന്റെയ് തിരുമാറിൽ ചേർത്തിടണം
അമ്മക്കൊരുമ്മ ഞാൻ തന്നിടട്ടേ
ആ മടി തട്ടിലൊന്നിരുന്നോട്ടേ (2)
അമ്മതൻ നെഞ്ചിലേ ചൂടേറ്റുറങ്ങാൻ
കൊതിയേറേ ഉണ്ടമ്മേ
കഥനം നിറഞ്ഞോരെൻ കരളിലെ നൊമ്പരം
നീ തുടച്ചിടുകില്ലേ
അമ്മേ സ്വർഗ്ഗലോക രാജ്ഞി അമ്മേ
നാഥേ മേരി മാതാവേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: