കോഴിക്കോട്ടിലെ ഒരേ ഒരു എട്ടുകെട്ട് തറവാട് |പന്തീരടി |
Автор: Info Yathra By AJ
Загружено: 2023-02-04
Просмотров: 44933
വയനാട്ടിലെ മേച്ചിലാട്ടു നിന്ന് നിട്ടൂരിലെത്തി കപ്പേക്കാട്ട് താമസമാക്കിയ കാരണവർ രാമൻ നമ്പീശനാണ് എട്ടുകെട്ട് മാളിക നിർമിച്ചത്. നൂറുകണക്കിന് തൊഴിലാളികളുടെ പത്തുവർഷത്തെ അധ്വാനം. എട്ടുകെട്ടിന്റെ മൊത്തം വിസ്തൃതി ഇരുപതിനായിരം ചതുരശ്രയടി. രണ്ട് നടുമുറ്റം, 64 മുറികൾ, ഏഴ് വലിയ ചാരടികൾ, നൂറിലധികം കട്ടിളകൾ, വലിയ കിളിവാതിലടക്കമുള്ള ജനാലകൾ, അറകൾ, കൊട്ടത്തളം, വിശാലമായ അടുക്കള. പ്രധാന പ്രവേശനകട്ടിളയുടെ മുകളിൽ 'അനന്തശയനം' ദാരുശില്പം. പ്രസൂതികാലയം, പത്തായപ്പുര, ഉരക്കൂട എന്നിവ കാലപ്പഴക്കത്താൽ നശിച്ചു. ബ്രാഹ്മണവിഭാഗത്തിൽപ്പെട്ട നമ്പീശന്മാരാണ് പന്തീരടി തറവാട്ടുകാർ. നാല് താവഴികളിലായി രണ്ടായിരത്തോളം തറവാട്ടംഗങ്ങളുണ്ടിപ്പോൾ.
അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രമായിരുന്നു പന്തീരടി തറവാട് ഒരുകാലത്ത്. നിലമടക്കം ലക്ഷക്കണക്കിന് ഏക്കർ ഭൂമി. നെല്ലിന്റെ പാട്ടംവരവ് 8000 പറ. പന്തീരടി ഒന്നാംതാവഴിക്ക് അംശം മേനോൻ സ്ഥാനമുണ്ടായിരുന്നു. കുനീമ്മൽ കൃഷ്ണൻ നമ്പീശനായിരുന്നു തറവാട്ടിലെ അവസാനത്തെ മേനോൻ.
പന്തീരടിത്തറവാടിന്റെ ഒന്നാം കാരണവർ കപ്പേക്കാട്ടു രാമൻ നമ്പീശൻ ധർമിഷ്ഠനെന്ന നിലയിൽ പ്രദേശവാസികൾക്ക് പ്രിയങ്കരനായിരുന്നു.
മൂന്നാംകാരണവർ തൊടുവയിൽ നീലകണ്ഠൻ നമ്പീശൻ പ്രശസ്തനായ ജ്യോതിഷപണ്ഡിതനായിരുന്നു. ജാതിവ്യവസ്ഥ പ്രബലമായിരുന്ന അക്കാലത്ത് ജാതിമതഭേദമന്യെ അദ്ദേഹം ജ്യോതിഷം പഠിപ്പിച്ചു. ജ്യോതിഷം പഠിക്കാൻ ശ്രീനാരായണഗുരു ഇവിടെ വന്നിരുന്നതായി പറയപ്പെടുന്നു.
തറവാട്ടംഗമായ പ്രദീപ് കപ്പേക്കാട്ടിന്റെ നേതൃത്വത്തിൽ 1996 മുതൽ എട്ടുകെട്ട് സംരക്ഷിക്കാൻ സംവിധാനമുണ്ടാക്കി. കെ. പ്രകാശൻ ചെയർമാനും കുനീമ്മൽ സുന്ദരേശൻ നമ്പീശൻ കൺവീനറുമായുള്ള കമ്മിറ്റിക്കാണ് നിലവിൽ പരിപാലനച്ചുമതല. വിദ്യാർഥികളും ചരിത്രാന്വേഷികളും ഉൾപ്പടെ ഒട്ടേറെപ്പേർ പന്തീരടി എട്ടുകെട്ട് കാണാൻ എത്താറുണ്ട് .
---------------------------------------------------------------------------------------------------------
like our Facebook page 👆
https://www.facebook.com/profile.php?...
To subscribe our YouTube channel👆
https://youtube.com/channel/UCQfnzsIa...
Hope your prayers and blessings 🙏🙏
------------------------------------------------------------------------------------------------------
contact me 9746107724
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: