നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത Theme Song | Golden Fifty Delegate Conference
Автор: SSF KERALA
Загружено: 2023-01-30
Просмотров: 136546
നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത - Theme Song
Golden Fifty Delegate Conference #SSFKerala
© SSF Kerala
#SSFKerala #SSF #studentsfederation
Lyrics
ഇക്കാണും സുവർണ്ണ കാലത്തിനുമുമ്പൊരു തണൽമരച്ചോട്ടിൽ,
ഹഖോതിയ സാത്വികർ ചേർന്നൊരു വിളക്ക് കത്തിച്ചു..
തീവ്ര വികാര മനങ്ങളിലെല്ലാം
തീക്ഷ്‌ണ വിചാരം കോരിയൊഴിച്ച്
വിവേകമുള്ളയനേകരാ വിളക്കുമേന്തി നടന്നു..
നടവഴികൾ ചുട്ടുപഴുത്തപ്പോഴും
അവരിടറാതെ കണ്ഠം പൊട്ടി വിളിച്ചൊരു സമവാക്യം
ഇനി നമ്മളുമേറ്റു വിളിക്കാം
ധാർമിക വിപ്ലവം സിന്ദാബാദ്
××××××××××
കമ്പോള കഴുകൻ വിരിച്ച ഉന്മാദത്തിൻ കെണിവലയല്ല സ്വാതന്ത്ര്യം,
മിഥ്യയാണരാജക സ്വാതന്ത്ര്യം.
പേക്കോലം പേറി നടന്ന്
പേരിന്നൊരു ജീവിതമല്ല
പേക്കൂത്തുകൾ ആനന്തത്തിൻ ഇടമല്ലേയല്ല
പൊരുളില്ലേൽ താനേ വന്നു ഭവിക്കും അപചയം
മിതമാണു മതപാഠം
അതിലലിയുമ്പോഴഭിമാനം
അവിരാമം ദീനിനു കാവലിരിക്കാം..
നാഥനു മുമ്പിൽ ശിരസു നമിക്കാം..
സിന്ദാബാദ്.. സിന്ദാബാദ്..
ധാർമിക വിപ്ലവം സിന്ദാബാദ്..
×××××××××××××
പുതു തലമുറ ചൊല്ലി ചൊല്ലി പതിയേണ്ടൊരു വാക്യം
നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത.
വിജയത്തേരിൽ കുതിച്ചു പായും വിദ്യാർഥി സംഘമേ
നമ്മളാണീ നാടിനു കാവലാൾ..
നമ്മെ നമുക്കെന്തിനാ..
നമ്മെ കാത്തിരിപ്പുണ്ടൊരു കൂട്ടം
കൂട്ടു തെറ്റി പെരുവഴിയിൽ
ഹിമപാളികളൊന്നു വകഞ്ഞാൽ കാണാം
വിറങ്ങലിച്ച ജീവിത ചിത്രങ്ങൾ..
ഇനി മുമ്പിലു നമ്മളു വേണം
അമ്പതു താണ്ടിയ വഴിയോർക്കേണം
സുവർണ നാളിൽ വിയർപ്പൊഴുക്കി
പണിതൊരു ക്ഷേമ രാജ്യം
സുവർഗ പാതയിൽ കണ്ടാനന്തിക്കാൻ..
സിന്ദാബാദ്..സിന്ദാബാദ്..
ധാർമിക വിപ്ലവം സിന്ദാബാദ്..
(ഇക്കാണും.. )
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: