ആരാണ് റിബൽ; ബ്രഹ്മനിശ്ചയമായ ഗുരുമാർഗ്ഗത്തിൽ വിശ്വസിക്കുന്നവരോസ്വന്തംനിശ്ചയത്തിൽ പ്രവർത്തിക്കുന്നവരോ?
Автор: LIFE DIVINE
Загружено: 2025-12-02
Просмотров: 691
ഓരോ വ്യക്തിയുടെ മനസിനും സമൂലമായ പരിവർത്തനം വന്നാലേ ലോകത്തിൽ അത് പ്രതിഫലിക്കൂ എന്നതാണ് ആത്മീയ മതം.
പുറത്തുള്ള കാര്യങ്ങളിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു തിരുത്താൻ ശ്രമിക്കുന്നത് അജ്ഞാനികളാണ്. ഈ കുറ്റങ്ങൾ അത് പറയുന്നവരിലും ഒളിഞ്ഞിരിക്കുന്നുണ്ട്. കുറ്റാരോപണ പ്രക്രീയയിലൂടെ സ്വന്തം മനസിൽ ഒളിഞ്ഞിരിക്കുന്ന കുറ്റങ്ങൾ മറച്ചു വക്കാനും അങ്ങനെ തങ്ങൾ ശരിയായി ജീവിക്കുന്നു എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും അഹന്ത നടത്തുന്ന കപടമായ പരിശ്രമമാണ് ഇത്. ആദ്ധ്യാത്മികരംഗത്ത് പ്രവർത്തിക്കുന്നവർ ഇങ്ങനെ ചെയ്യാറില്ല, ചെയ്യാൻ പാടില്ല. രാഷ്ട്രീയ രംഗത്തും സാമൂഹ്യ പ്രവർത്തകരും ആണ് ഇത്തരത്തിൽ പുറഞ്ഞ് മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ട് ലോകം നന്നാക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും. സത്യത്തിൽ ഇത്തരക്കാർക്ക് ലോകം നന്നാവണം എന്ന ആഗ്രഹം ഇല്ല മറിച്ച് മറ്റുള്ളവരെ കുറ്റം പറയുന്നത് അവർക്ക് ഇഷ്ടമാണ്. മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് വേണ്ടി അവർ കാത്തിരിക്കുകയാണ്.
ബുദ്ധൻമാർ ലോകം നന്നാവണം എന്ന് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവരാണ് അതുകൊണ്ട് അവർ മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം നന്നാവാൻ പ്രേരിപ്പിക്കുന്നു. ഒരു ബുദ്ധനല്ലാത്തതു കൊണ്ടും മനുഷ്യ മനസിൻ്റെ പ്രകൃതം ആഴത്തിലറിയാത്തതു കൊണ്ടുമാണ് തത്വചിന്തകനായ കാൾ മാർകസ് ലോകം നന്നാക്കാനായി പുറമേക്കു നടത്തിയ പരിശ്രമം വ്യർത്ഥമായത് എന്ന് ഓഷോ അഭിപ്രായപ്പെടുകയുണ്ടായി.
#guru #motivation #soul #santhigirinews #santhigiri #lifedivine
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: