WLF 2024 | പുതിയ എഴുത്തുകാരനും പുതിയ വായനക്കാരിയും മുഖാമുഖം | Swarandeep, Dakshina S N
Автор: WLF | Wayanad Literature Festival
Загружено: 2025-08-26
Просмотров: 167
#wlf #wlf2024 #wayanad #litfest #literaturefestival #wayanadlitfest #wayanadliteraturefest #wayanadliteraturefestival #kerala #malayalam
പുതിയ എഴുത്തുകാരനും പുതിയ വായനക്കാരിയും മുഖാമുഖം;
എഴുത്തുകാരൻ സ്വരൺദീപും വായനക്കാരി ദക്ഷിണയും തമ്മിലുള്ള സംഭാഷണം
New Generation Writer Meets New Generation Reader;
Swarandeep in Conversation with Dakshina S. N
പുതിയ തലമുറ ഒന്നും വായിക്കുന്നില്ലെന്നും അവർക്ക് സാഹിത്യമറിയില്ലെന്നും പറയുന്നവർക്കുള്ള മറുപടിയാണ് ഈ രണ്ടു പേർ. വളരെ ചെറിയ പ്രായത്തിൽ രണ്ടു നോവലുകളുടെ രചയിതാവായ സ്വരൺ ദീപും പുസ്തകങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്ന ദക്ഷിണയും. ഇരുവരും ചേർന്ന് ഒരു സംഭാഷണമൊരുക്കുമ്പോൾ പുതിയൊരു ലോകം അവിടെ വിടർന്നു വരുന്നു :
സ്വരൺ ദീപ്:
യുവ നോവലിസ്റ്റ്, കഥാകൃത്ത്, കോളമിസ്റ്റ്
കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിൽ മൂന്നാംവർഷ ബിരുദവിദ്യാർത്ഥി. കഥകൾ എഴുതാറുണ്ട്. ഹൈസ്‌കൂൾ പഠനകാലത്ത് ഓൺലൈനുകളിൽ കോളം ചെയ്തിരുന്നു. ആദ്യത്തെ നോവൽ കെ.കെ ചില അന്വേഷണക്കുറിപ്പുകൾ. രണ്ടാമത്തെ നോവൽ 'നൈൽ' മാതൃഭൂമി പ്രസിദ്ധീകരിച്ചു. എഴുത്തുകാരി ജിസ ജോസിന്റെയും പ്രദീപ് കുമാറിന്റെയും മകൻ.
ദക്ഷിണ എസ് എൻ :
വായനക്കാരി, ചിത്രകാരി, പുസ്തക സ്നേഹി
കുറഞ്ഞ പ്രായത്തിൽ 2500-ൽ പരം പുസ്തകങ്ങൾ വായിച്ച് ശ്രദ്ധേയയായി. കേരളത്തിലെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലെ സജീവ സാന്നിധ്യം. സ്വയം അഭ്യസിച്ച് തൻ്റെ ബാല്യകാലം മുതൽ ചിത്രരചന ആരംഭിച്ചു. നിലവിൽ താനൂർ എം ഇ എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
തൻ്റെ വിപുലമായ വായനാനുഭവത്തെക്കുറിച്ച് കുറിപ്പുകളും എഴുതാറുണ്ട് ദക്ഷിണ. പെയിൻ്റിംഗിൽ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്,
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്,
ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിങ്ങനെ മൂന്നു വലിയ അംഗീകാരങ്ങൾ.
കേരള സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹയായ ദക്ഷിണ, വിവിധ മത്സരങ്ങളിൽ ചിത്രരചനയ്ക്ക് അവാർഡുകളും സ്വർണ്ണ മെഡലുകളും നേടിയിട്ടുണ്ട്.
WLF 2024 | പുതിയ എഴുത്തുകാരനും പുതിയ വായനക്കാരിയും മുഖാമുഖം | Swarandeep, Dakshina S N
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: