Alakadalinnakkare ennude maamala naadunde karaoke with lyrics.
Автор: hamza shameer
Загружено: 2019-03-13
Просмотров: 1111
Album- Maamala naadu.
Lyrics- Riyas Kurumbayil
Singer- Thajudeen Vadakara
അലകടലിൻ അക്കരെയെന്നുടെ മാമല നാടുണ്ടേ....
സ്നേഹത്തിൻ മുത്ത് കൊരുത്തൊരു നല്ലൊരു വീടുണ്ടേ....
ആ വീടിൻ അഴക് നിറച്ചെൻ സ്നേഹ നിധിയുണ്ടേ...
നിറകണ്ണാൽ എന്നെയുമോർത്തെനുമ്മയിരിപ്പുണ്ടേ....
കളിചിരിയും കൊഞ്ചലുമായെൻ കുഞ്ഞികിളികൾ പാറി നടക്ക്ണ....
അഴകോലും സുന്ദരയോർമ്മകൾ നെഞ്ചിലെനിക്കുണ്ടേ....(2)
(അലകടലിൻ.........
മിഴിയഴകായ് എന്ന് വരും ആ നല്ലൊരു നാളുകൾ ചാരത്തായ്....
ഖൽബിതിലായ് ഒത്തിരിയൊത്തിരി
ചിഞ്ചില ശീലുകൾ തീർക്കാനായ്....
സുഖമവിടെ ഞാനിവിടെ എൻ കനവുകൾ മാത്രം കൂട്ടിന്നായ്.....
വേദനയാൽ പുഞ്ചിരി തൂകി കൊണ്ടീ ഞാനും പാടുകയായ്....
പകലിരവിൽ എന്നുടെ കണ്ണീർ പൂവുകൾ ഏറെ കൊഴിയുന്നേ....
മോഹത്തിൻ മുത്ത് പൊഴിച്ചിട്ടെന്നുടെ ഉള്ളും തേങ്ങുന്നേ....
( അലകടലിൻ.....
കുളിരണിയും പൊൻപുലരികളിൽ തെളിയും ചിത്തിരം കാണാനായ്......
കനലെരിയും നൊമ്പരമായ് ഞാൻ ഈ മരുഭൂവിൽ കഴിയുന്നൂ....
വിരഹത്തിൻ ചൂടിലമർന്നോരോ ദിനവും വിടയോതുമ്പോൾ....
കനിവേകാൻ എന്നെന്നും റബ്ബോടായ് കേണിരവോതുന്നൂ....
അങ്ങകലെ എൻ പ്രിയരൊന്നായ് ചേർന്ന് കഴിഞ്ഞാ നാളുകളിൽ....
നെയ്തോരോ സ്വപ്നം പുലരാൻ രാവും പകലായ് മാറ്റുന്നൂ......
(അലകടലിൻ... Full
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: