ചാൽ കളത്തിൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം (കളത്തിൽ കാവ് )അഴീക്കോട്
Автор: Through My Eyes
Загружено: 2025-03-09
Просмотров: 254
കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുതിയ ഭഗവതി', പുതിയോതി'പുതിയോത്ര(പുതിയ ഭഗവതി തിറ ) എന്നീ പേരുകളും ഈ തെയ്യത്തിനുണ്ട് . ചീറുമ്പ ഭഗവതി പുതിയ ഭഗവതിയുടെ അനുജത്തി ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളിയുടെ കഥയോട് സാമ്യമുള്ളത് കൊണ്ടു തന്നെ ഭദ്രകാളി തന്നെയാണ് പുതിയ ഭഗവതി എന്ന് പൊതുവെ കണക്കാക്കപ്പെടുന്നു.
പുരാവൃത്തം
[തിരുത്തുക]
ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ് ചിറുമ്പമാർ.രണ്ട് പൊന്മക്കളെയും മഹാദേവൻ വാരിയെടുത്തു.അവർ വസൂരിക്കുരിപ്പ് നൽകി.ഇനി ആ മക്കളെ മേൽ ലോകത്ത് നിർത്താനാകില്ലെന്നതിനാൽ പൊൻ ചിലമ്പും തേരും നൽകി കീഴ്ലോകത്തേക്കയക്കുന്നു.മേൽ ലോകത്ത് മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചിരിക്കുന്നു.ദേവകുലത്തിനും പട്ടരികുലത്തിനും വസൂരി പിടിപെട്ടിരിക്കുന്നു.മൂത്ത പട്ടേരി പരിഹാരത്തിനായി 40 ദിവസം ഹോമം കഴിച്ചു. ഹോമകുണ്ഡത്തിൽ നിന്നുമൊരു പൊന്മകൾ പൊടിച്ചുയർന്നു.അതാണ് പുതിയ ഭഗവതിയെന്ന പുതിയ പോതി .തന്നെ തേറ്റിച്ചമച്ചതെന്തിനെന്ന് ശ്രീമഹാദേവൻ തിരുവടി നല്ലച്ചനോട് ചോദിക്കുന്നു..തന്റെ തൃക്കുരിപ്പും വസൂരിയും തടവിപ്പിടിച്ച് മാറ്റുന്നതിനാണ് അവളെ സൃഷ്ടിച്ചതെന്ന് പറയുന്നു.അതിനായി തന്റെ ദാഹം ആദ്യം തീർത്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു.കോഴിയും കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു.ശ്രീമഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും മാറിടത്തിലെ വസൂരിയും നീക്കി. .ഭൂമിയിൽ ചിറുമ്പമാർ വസൂരി വാരി വിതറി,അതില്ലാതാക്കാൻ പൊന്മകൾ കൂടി കീഴ്ലോകത്തേക്ക് പോകണമെന്ന് മഹാദേവൻ അപേക്ഷിക്കുകയും പുതിയ ഭഗവതി ഭൂമിയിൽ വസൂരി പിടിപ്പെട്ടവരുടെ രോഗം മാറ്റി രക്ഷിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ ദേവിയുടെ സഹായത്തിനായി പരമേശ്വരൻ അയച്ച ആറു ആങ്ങിളമാരെയും ദേവിയെ മോഹിച്ചു തനിക്ക് സ്വന്തമാക്കാൻ വേണ്ടി വന്ന കാർത്ത വീര്യാസുരൻ യുദ്ധത്തിൽ വധിച്ചു കളഞ്ഞു. ക്രുദ്ധയായ ദേവി അസുരനെ കൊന്നു തീയിലിട്ട് ചുട്ടുകരിച്ച് അതിന്റെ കരി കൊണ്ട് തിലകം തൊട്ടു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോൾ വില്വാപുരം കോട്ട തീയിടുകയും ചെയ്തു. അവിടുന്ൻ (തെക്ക് നിന്ന്) വടക്കൊട്ടെക്ക് യാത്ര തിരിച്ച ദേവി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടിൽ എത്തി. മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും സ്ഥാനവും നൽകി. പിന്നീട് കോലത്തിരി മന്നന് ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിൻ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തിൽ കെട്ടിയാടിക്കുകയും ചെയ്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: