CP’s Valley Of Love

സ്നേഹിതരെ

പ്രവാസലോകത്ത് മൂന്നര പതിറ്റാണ്ട് ജീവിച്ച് ലോകത്തെ വളരെ വ്യത്യസ്ഥമായൊരു വീക്ഷണകോണിലൂടെ നോക്കി കണ്ട്‌
സാധ്യമായ തലങ്ങളിൽ
കഴിയാവുന്നതും ആളുകളെ ചേർത്ത് പിടിച്ച്
ഇരകൾക്കൊപ്പം നിന്നുകൊണ്ട്
അധികാരകേന്ദ്രങ്ങളിൽ സ്ഥിരസംവിധാനങ്ങൾ ഒരുക്കാൻ എന്നും കൂടെ നിന്നൊരു സാധാരണക്കാരൻ

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിലും, ഭാരതത്തിലുടനീളവും ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുവാൻ കഴിഞ്ഞകാലം

വ്യാവസായിക നിർമ്മാണ കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങൾ

ചെറുപ്പകാലത്തെ കൃഷിയോടുള്ള അഭിനിവേശം
തെറ്റായ ജീവിതശൈലി മൂലവും വിഷമയമായ ഭക്ഷണവും നിത്യരോഗങ്ങൾ കണ്ടുമടുത്ത് നേടിയ തിരിച്ചറിവുകൾ

വീണ്ടും കൃഷിയിലേക്ക് തിരിയുവാനും ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിയ്ക്കുവാനും സാധ്യമായി, ഒപ്പം പുത്തൻസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന കർഷകരുടെ പരീക്ഷണങ്ങൾ, അനുഭവങ്ങൾ, ടുറിസരംഗത്തെ സാധ്യതകൾ

ജീവിതത്തിന്റെ നാൾവഴികളിൽ കണ്ടതും അനുഭവിച്ചതും നേരിട്ടതും മറ്റുള്ളവരുമായി പങ്കിടാൻ തയ്യാറാവുകയാണ്, ആഴ്ചയിൽ കുറഞ്ഞത് 2 ഭാഗങ്ങളായി എല്ലാ തിങ്കളും വ്യാഴവും തുടർച്ചയായി ഉണ്ടാവും

ഒപ്പം ഉണ്ടാവണം
സ്നേഹപൂർവ്വം
സി.പി മാത്യു