പടവ്

പടവ് ചിന്തകളുടെ കൊടുമുടികൾ ചവിട്ടി കയറി നിങ്ങളെ ഉൽകണ്ഠാകുലർ ആക്കും എന്നതിൽ ഒരു തർക്കവുമില്ല

പച്ചയായ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകൾ സത്യത്തിന്റെ തൊടുകുറി അണിയിച്ഛ് ആരും ഇതുവരെ പറയാത്ത കഥകൾ പറയുമ്പോൾ ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ തന്നെ ഇത് എഴുതും എന്നതിൽ ഒരു സംശയവും വേണ്ട.

വിജയത്തിന്റെയും തോൽവിയുടെയും കഥകൾ, ജീവിതാനുഭവങ്ങൾ വിളംബരം ചെയ്യുന്ന വിചിത്ര രേഖകളിലൂടെ വർത്തമാനത്തിന്റെ കയ്യും പിടിച്ച് ഭൂതകാലത്തിലേക്ക് ഒരു ചരിത്ര യാത്ര നടത്തുകയാണ് പടവ്.....

ദേശത്തിന്റെ വഴിത്താരകളിൽ സ്നേഹത്തിന്റെ പൂമരങ്ങൾ ഒടിഞ്ഞു വീണപ്പോൾ വേദനകൾ മൗനത്തിന്റെ അഗ്നിച്ചിറകുകളായി പരിണാമിക്കും.


ഇനിയും പുറത്തു വരാത്ത സംഭവജനകമായ വസ്തുതകൾ നിറക്കൂട്ടുകളുടെ അതിപ്രസരമില്ലാതെ, തേടി കണ്ടുപിടിച്ച്, ജീവിതത്തിന്റെ യഥാർത്ഥ നാടകീയത മറ്റ് എവിടെയൊക്കെയോ ആണെന്ന് തെളിവുകൾ നിരത്തി, സത്യത്തെ സാക്ഷിനിർത്തി നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു യാത്രയാണ് പടവ് നടത്തുന്നത്..

ഇതിന് നിങ്ങളുടെ സ്നേഹവും പരിഗണനയും പിന്തുണയും എപ്പോഴും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.... അതാണ് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും സമ്മാനവും.......