തലസ്ഥാനത്തിന് മാത്രമല്ല,വിഴിഞ്ഞം തുറമുഖം കൊണ്ട് ഈ ജില്ലക്കും ലോട്ടറി | CFS | Kollam | Vizhinjam Port
Автор: Keralakaumudi News
Загружено: 2025-12-18
Просмотров: 3707
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകള്‍ സംഭരിച്ച് കണ്ടെയ്നറുകളില്‍ നിറയ്ക്കുന്ന കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷന്‍ സര്‍വീസ് അടുത്തമാസം പകുതി മുതല്‍ കൊല്ലം പോര്‍ട്ടില്‍ ആരംഭിക്കും. കശുഅണ്ടിയും കയറുമാകും കൊല്ലം പോര്‍ട്ടില്‍ സംഭരിച്ച് വിഴിഞ്ഞത്തേക്ക് കൊണ്ടുപോവുക.ജില്ലയിലെ കശുഅണ്ടി ഫാക്ടറികളില്‍ നിന്നുള്ള കശുഅണ്ടി പരിപ്പ് നിലവില്‍ കൊച്ചി തുറമുഖം വഴിയാണ് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇതിന് പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് കയറും കയറുത്പന്നങ്ങളും കൊല്ലം പോര്‍ട്ടില്‍ സംഭരിച്ച് വിഴിഞ്ഞത്തേക്ക് കൊണ്ടുപോകും. ഇതിന് പുറമേ വിഴിഞ്ഞത്ത് എത്തുന്ന തോട്ടണ്ടിയും കൊല്ലം പോര്‍ട്ടില്‍ എത്തിച്ച് സംഭരിച്ച ശേഷം കശുഅണ്ടി ഫാക്ടറികള്‍ക്ക് കൈമാറും. നിലവില്‍ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ് തോട്ടണ്ടി ഇറക്കുമതി നടക്കുന്നത്.വിഴിഞ്ഞം തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാലാണ് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള കണ്ടെയ്നറര്‍ ഫ്രെയിറ്റ് സര്‍വീസ് വൈകുന്നത്. അടുത്തമാസം പകുതിയോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. കശുഅണ്ടിക്കും കയറിനും പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് വിഴിഞ്ഞം പോര്‍ട്ടിലേക്കുള്ള മറ്റ് ചരക്കുകളും കൊല്ലം പോര്‍ട്ടിലെ വെയര്‍ഹൗസില്‍ സംഭരിക്കും.
A Container Freight Station (CFS) service will begin at Kollam Port from mid-next month to support cargo movement through the Vizhinjam International Seaport. Cashew nuts and coir will be the primary commodities handled. Export cargo will be stored, stuffed into containers, and transported to Vizhinjam. The service is expected to boost regional trade once the Vizhinjam highway connectivity is completed.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#vizhinjamport #kollamport #export
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: