Vanadurga Goddess | വനദുർഗ്ഗ മന്ത്രപ്രയോഗങ്ങൾ | Kerala Manthrikam | K.P.Sreevasthav 9447320192
Автор: K.P.SREEVASTHAV astrologer
Загружено: 2022-07-18
Просмотров: 7448
#vanadurga #durga #keralamanthrikam
ആദി പരാശക്തിയും ദുഷ്ടസംഹാരകയുമാണ് ദുർഗ്ഗാദേവി . ദുഷ്ടന്മാരോട് ക്രൗര്യത്തോടെ പോരാടുന്ന ദേവി ഭക്തർക്കു മുൻപിൽ സൗമ്യയും ശാന്തയും ആണ്.
ജയദുർഗ്ഗ , വനദുർഗ്ഗ , ശാന്തിദുർഗ്ഗ എന്നിവ ദുർഗാദേവിയുടെ മൂന്നു ഭാവങ്ങളാണ് . വനവൃക്ഷത്തിന്റെ പൊത്തിലാണ് വനദുർഗ്ഗയുടെ സ്ഥാനം. വനദുർഗ്ഗയ്ക്കായി ശ്രീ കോവിൽ പണിയുമ്പോൾ വെയിലും മഴയും കൊള്ളും വിധം മേൽക്കൂര ഇല്ലാതെയാണ് നിർമ്മിക്കുന്നത്.പരമശിവനെ പതി ആയി ലഭിക്കാൻ പാർവതീദേവി വെയിലും മഴയും മഞ്ഞും ഏറ്റു വനത്തിൽ തപസ്സു ചെയ്തു മാത്രമല്ല പഞ്ചഭൂതങ്ങളെ ( ആകാശം, വായു, അഗ്നി, ജലം, പൃഥ്വി ) തന്നിലേക്ക് അവാഹിക്കുകയും ചെയ്തു. അതിനാൽ പരാശക്തിയെ വനദുർഗ്ഗ ഭാവത്തിൽ ആരാധിക്കുന്നു. പ്രകൃതീമാതാവായും വനദുർഗയെ കണക്കാക്കിയിരുന്നു.ദുർഗ്ഗമന്റെ ശത്രുതയാൽ ദുരിതം അനുഭവിച്ച ദേവന്മാരുടെ മുൻപിൽ കരുണാർദ്രഹൃദയത്തോടെ പ്രത്യക്ഷപ്പെട്ട ദേവി വരൾച്ച കൊണ്ട് ദാരിദ്ര്യം അനുഭവിക്കുന്ന ദേവലോകത്തിന് സ്വന്തം കണ്ണുകളിൽ നിന്ന് ജലം വർഷിച്ചു കൊടുക്കുകയും കായ്കനികൾ നല്കുകയും ചെയ്തു . അതിനാൽ ദേവിക്ക് ശാകംഭരി ശതാക്ഷി എന്നീ പേരുകൾ ഉണ്ടായി .
വനദുർഗമന്ത്ര പ്രയോഗങ്ങൾ കൊണ്ട് ശാന്തി കർമ്മം മുതൽ മാരണകർമ്മം വരെ നടത്താറുണ്ട്.
ദേവീമാഹാത്മ്യത്തിൽ ദേവിയെ ഇങ്ങനെ വർണ്ണിക്കുന്നുണ്ട്..
"മഹാക്രൂരേ പ്രസന്നരൂപധാരിണി"
ഇതിനർത്ഥം
മഹാക്രൂരയായവളേ , പ്രസന്ന രൂപം ധരിച്ചവളേ , എന്നാകുന്നു ... ഇതിവിടെ ശരിക്കും യോജിക്കുന്നു
സമ്പൂർണ്ണതയുടെ പരസ്പരവിരുദ്ധമെന്ന് തോന്നുന്ന ദ്വൈതഭാവം വ്യക്തമാക്കുന്നു . ക്രൂരതയും ശാന്തതയും ഒരു പോലെ അവതരിപ്പിയ്ക്കുവാൻ സമ്പൂർണ്ണയായ ദേവിയ്ക്ക് സാധിയ്ക്കും . ഭൈരവരൂപിണിയാകുമ്പോൾ ശിഷ്ടസംരക്ഷണത്തിനും ദുഷ്ടനിഗ്രഹത്തിനും വേണ്ടി ദേവി ക്രൂരഭാവം കൈകൊള്ളുന്നു . അതേസമയം വിശ്വമാതാവായി പ്രസന്ന ഭാവത്തിൽ കുടികൊള്ളുകയും ചെയ്യുന്നു .
പ്രപഞ്ചത്തിലെങ്ങും ദേവിയുടെ സാന്നിദ്ധ്യമുണ്ട് . ദേവി വാഴുന്ന ക്ഷേത്രമാണ് പ്രപഞ്ചമെന്ന് പറയാം . അതുപോലെ പരബ്രഹ്മരൂപിണിയായ ദേവീചൈതന്യം ശരീരമാകുന്ന ക്ഷേത്രത്തിലും വാഴുന്നു . ശരീരത്തിന്റെ ഓരോ അംഗത്തിനും ചൈതന്യവും ഓജസ്സും ലഭിക്കുവാനായി ഭക്തൻ ദേവിയുടെ ഓരോരോ ഭാവങ്ങൾക്ക് രൂപം നല്കി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത് . ഈ പ്രാർത്ഥനകളിലൂടെ കടന്നു പോകുമ്പോൾ ഭക്തമനസ്സിന് സ്വശരീരത്തിന്റെ അംഗങ്ങളിലും ദേവീചൈതന്യം പ്രവഹിക്കുന്നതായി അനുഭവിക്കുവാൻ സാധിക്കണം . അതുവഴി ശരീരത്തിന് ഒരു സമ്പൂർണ്ണ ചികിത്സയുടെ ഫലം ലഭ്യമാകുകയും ചെയ്യും . എന്നുമാത്രമല്ല ഈ മന്ത്രങ്ങളെ ധ്യാനമാർഗമായി ഉപയോഗിക്കണം . ഭാവനാശക്തിയുണർത്തി ഓരോരോ ശരീരാവയവങ്ങളിലും ദേവീചൈതന്യം ഓരോ രൂപത്തിൽ പ്രവഹിക്കുന്നതായി അനുഭവിക്കുക .
വനദുർഗ മന്ത്ര പ്രയോഗങ്ങളിലേക്ക് കടക്കുന്ന സാധകൻ ദേവിയെ ഈ പറഞ്ഞ രീതിയിൽ മനസ്സിൽ സങ്കൽപ്പിച്ച് വേണം മന്ത്ര പ്രയോഗങ്ങൾ ആരംഭിക്കാൻ.
കാലപാവകസന്നിഭാം കലിതാർദ്ധചന്ദ്രശിരോരുഹാം, ഫാലനേത്രവിഭൂഷണാം ഭയദാനസിംഹനിഷേദുഷീം; ചക്രശംഖകൃപാണഖേടകചാപബാണകരോടികാം, ശൂലവാഹിഭുജാം ഭജേ വിജിതാഖിലാസുരസൈനികാം.
ഈ ധ്യാന ശ്ലോകത്തിൻറെ അർത്ഥം ഇപ്രകാരമാണ്..
കാലാഗ്നിസദൃശയും
ചന്ദ്രക്കലയണിഞ്ഞ മുടിയുള്ളവളും നെറ്റിക്കണ്ണുള്ളവളും, ഭയം ജനിപ്പിയ്ക്കുന്ന സിംഹത്തിന്റെ പുറത്തിരിയ്ക്കുന്നവളും, ചക്രം , ശംഖ് , വാള് , പരിച , വില്ല് , അമ്പ് , തലയോട്ടി , ശൂലം എന്നിവ വഹിയ്ക്കുന്ന കൈകളോടുകൂടിയവളും അസുരസൈന്യത്തെ മുഴുവൻ ജയിച്ചവളുമായ വനദുർഗ്ഗയെ ഞാൻ ഭജിയ്ക്കുന്നു .
ഉത്തമനായ ഗുരുവിന്റെ കയ്യിൽനിന്നും മന്ത്രം ഏറ്റുവാങ്ങി, ധ്യാനത്തോടും വ്രത ത്തോടും കൂടി നാലുലക്ഷം ഉരു ജപിക്കുക, 40000 ഉരു ഹവിസ്സ് നെല്ല് നെയ്യ് എള്ള് ഇവകൊണ്ട് ഹോമിച്ചു പൂജിക്കുക എങ്കിൽ മന്ത്രസിദ്ധി വരുന്നതാണ്.അതിനുശേഷം പ്രയോഗങ്ങൾ ചെയ്യാവുന്നതാണ്.
നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന് ദേവിയെ ആദിത്യമണ്ഡലത്തിൽ ധ്യാനിച്ച് നൂറ്റെട്ട് വീതം പതിവായി ജപിയ്ക്കുക . എന്നാൽ വലുതായ സമ്പത്ത് ലഭിയ്ക്കും . പേരാൽമൊട്ട് പതിനായിരം ഉരു ഹോമിയ്ക്കുക . എന്നാൽ സകല ആപത്തുകളും നശിയ്ക്കും . ഈ ഹോമംകൊണ്ട് ഘോരമായ ആഭിചാരം ശമിക്കും . കടലാടിച്ചമതയോ കാട്ടിലുണ്ടാവുന്ന എള്ളോ കടുകോ പതിനായിരം ഹോമിയ്ക്കുക . എന്നാൽ ക്ഷുദ്രാപസ്മാരബാധയും ഒഴിയും . എരിക്കിൻചമത പതിനായിരം ഉരു ഹോമിച്ചാൽ എന്തൊന്നുദ്ദേശിയ്ക്കുന്നുവോ അത് സാധിയ്ക്കും . ഞായറാഴ്ച മുതൽ പതിവായി ആയിരത്തെട്ട് കരിങ്ങാലിച്ചമത പത്തുദിവസം ഹോമിയ്ക്കുക . എന്നാൽ അഭീഷ്ടം സാധിയ്ക്കും . ഇതുതന്നെ ഏഴു ദിവസം രാത്രി ഹോമിയ്ക്കുക . എന്നിലും എല്ലാ അഭീഷ്ടങ്ങളും സാധിക്കുന്നതാണ്.
ധാന്യ സമൃദ്ധിക്ക് വേണ്ടി നെല്ലും, ദീർഘായുസ്സിന് വേണ്ടി കടുകും, രത്ന സമൃദ്ധിക്ക് വേണ്ടി തേനും, അന്ന സമൃദ്ധിക്കായി ഹവിസ്സും, ധന സമ്പത്തിനായി നെയ്യും, പശു മുതലായ നാൽക്കാലികളുടെ സംരക്ഷണത്തിനുവേണ്ടി പാലും ഹോമിക്കാവുന്നതാണ് .
സാദ്ധ്യനാമം ചേർത്ത് ഈ മന്ത്രം ഓലയിൽ എഴുതുക . കുലാലമൃത്തികകൊണ്ട് സാദ്ധ്യപ്രതിമയുണ്ടാക്കി അതിന്റെ ഹൃദയത്തിൽ ഈ ഓല നിക്ഷേപിയ്ക്കുക . പ്രതിമയിൽ പ്രാണ പ്രതിഷ്ഠ ചെയ്ത് പൂജിച്ച് മുമ്പിലിരുന്ന് മന്ത്രം ആയിരത്തെട്ടുരു ജപിയ്ക്കുക ; രണ്ട് സന്ധ്യകളിലും ജപിക്കണം. ഇങ്ങനെ ഒരു പക്ഷം ( 15 ) ദിവസം ചെയ്താൽ സാദ്ധ്യൻ വശനാവും.
അഗ്നിയിൽ ദേവിയെ പൂജിച്ച് കടുകെണ്ണ ഹോമിച്ച് സമ്പാതമെടുക്കുക . നല്ല മൂർച്ചയുള്ള 30 ശരങ്ങൾ ഹോമത്തിന്നടുത്തുവെച്ച് സമ്പാതം ശരങ്ങളിൽ സ്പർശിച്ച് അവ തൊട്ട് ഇരുപതിനായിരം ഉരു ജപിയ്ക്കുക . ഇങ്ങനെ ചെയ്യുന്ന പ്രയോഗത്താൽ ശത്രുക്കളുടെ പ്രഭാവത്തിനും ബലത്തിനും മങ്ങലേൽക്കുന്നു. സേനാസ്തംഭനത്തിന് കാഞ്ഞിരത്തിന്റെപുഷ്പങ്ങൾ ആയിരം ഹോമിയ്ക്കുക . ഇത് ചൊവ്വാഴ്ച വേണം . ആ ഹോമഭസ്മം കാഞ്ഞിരത്തിനിലയിലെടുത്ത് ഗുളികോദയത്തിങ്കൽ മന്ത്രജപം ചെയ്ത് ശത്രുവിന്റെ ശിരസ്സിൽ ഇടുക എന്നാലയാൾ ദേശം വിട്ട് പോവും.
കാറ്റത്ത് വീണ കാഞ്ഞിരത്തിന്നില ശത്രുവിന്റെ കാൽപ്പൊടിയും കൂടി പതിനായിരം ഉരു ഹോമിച്ചാൽ അയാൾ ദേശം വിട്ട് പോവും .
ഇങ്ങനെ മന്ത്ര പ്രയോഗങ്ങൾ അനവധി കാണുന്നുണ്ട്.
ദേവിയെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചുകൊണ്ട് ഈ പറഞ്ഞ പോലുള്ള ക്രിയാ കാര്യങ്ങൾ നടത്തിയാൽ ഫലം സുനിശ്ചയം തന്നെയാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: