പൊൻമുടിയിൽ പോയി ഒരു ദിവസം താമസിച്ച് വരാൻ ആകെ ഇത്രയേ ചിലവുള്ളൂ..! | Ponmudi | PWD Guest | RJ Sooraj
Автор: RJ Sooraj Family Vlogs
Загружено: 2022-06-17
Просмотров: 8379
പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന വിതുര ഗോൾഡൻ വാലിയുംആകർഷണമാണ്. വിതുരകല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻമുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി വിതുര-ബ്രൈമൂർ, വിതുര-ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം സെൻട്രൽ
തിരുവനന്തപുരത്തു നിന്ന് പൊന്മുടിയിലേക്ക് വഴികാട്ടുന്ന ഒരുപാട് വഴിപ്പലകകൾ ഉണ്ട്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക് പൊന്മുടി. വലത്തേക് പാലോട് ,ബൈമൂർ,പെരിങാമല,കുളത്തൂപ്പുഴ,തെൻമല,തെൻകാശി,ശെൻക്കോട്ട
തേവിയോട് നിന്ന് നേരെ 22 വളവുകൾ കഴിഞ്ഞാൽ പൊൻമുടി.
www.rjsooraj.com
@RJSOORAJ
#rjsooraj #ponmudi #trivandrum #pwdguesthouse #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: