11 Jan'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/അൽമുഅ്മിനൂൻ :101-104
Автор: Cherukara
Загружено: 2026-01-11
Просмотров: 453
Meaning and interpretation of Quran in Malayalam as simple as possible
فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍۢ وَلَا يَتَسَآءَلُونَ
പിന്നെ കാഹളം ഊതപ്പെട്ടാല്‍. അവര്‍ക്കിടയില്‍ ഒരുവിധ ബന്ധവുമുണ്ടായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.
പിന്നെ ഊതപ്പെട്ടാല്‍ : فَإِذَا نُفِخَ
കാഹളത്തില്‍ : فِي الصُّورِ
അപ്പോള്‍ ഒരുവിധ കുടുംബ ബന്ധങ്ങളുമില്ല : فَلَا أَنسَابَ
അവര്‍ക്കിടയില്‍ : بَيْنَهُمْ
അന്നാളില്‍ : يَوْمَئِذٍ
അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല : وَلَا يَتَسَاءَلُونَ
(ഖുർആൻ-23:101)
فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
അന്ന് ആരുടെ തുലാസിന്‍തട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍.
അതിനാല്‍ ആര് : فَمَن
ഘനമുള്ളതായി : ثَقُلَتْ
അവന്റെ തൂക്കങ്ങള്‍ : مَوَازِينُهُ
അപ്പോള്‍ അവര്‍ : فَأُولَٰئِكَ
അവര്‍ തന്നെയാണ് : هُمُ
വിജയികള്‍ : الْمُفْلِحُونَ
(ഖുർആൻ-23:102)
وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ
ആരുടെ തുലാസിന്‍തട്ട് ഭാരം കുറയുന്നുവോ അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ നരകത്തീയില്‍ സ്ഥിരവാസികളായിരിക്കും.
എന്നാല്‍ ആര് : وَمَنْ
ലഘുവായി : خَفَّتْ
അവന്റെ തൂക്കങ്ങള്‍ : مَوَازِينُهُ
അക്കൂട്ടരാണ് : فَأُولَٰئِكَ
നഷ്ടത്തില്‍ അകപ്പെടുത്തിയവര്‍ : الَّذِينَ خَسِرُوا
തങ്ങളെത്തന്നെ : أَنفُسَهُمْ
നരകത്തില്‍ : فِي جَهَنَّمَ
ശാശ്വതവാസികളാകുന്നു : خَالِدُونَ
(ഖുർആൻ-23:103)
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ
നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ പല്ലിളിക്കുന്നവരായിരിക്കും.
കരിച്ചുകളയും : تَلْفَحُ
അവരുടെ മുഖങ്ങളെ : وُجُوهَهُمُ
നരകാഗ്നി : النَّارُ
അവര്‍ : وَهُمْ
അതില്‍ : فِيهَا
പല്ലിളിച്ചുകാട്ടുന്നവരാകുന്നു : كَالِحُونَ
(ഖുർആൻ-23:104)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: