ഒരു മെഴുതിരിയുടെ | Oru Mezhuthiriyude | Vishudhan | Kunchako Bobban | Miya | Malayalam Film Song
Автор: Millennium Musics
Загружено: 21 апр. 2021 г.
Просмотров: 4 899 995 просмотров
ഒരു മെഴുതിരിയുടെ | #OruMezhuthiriyude | #Vishudhan | #Kunchako Bobban | #Miya | Malayalam Film Song
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഷഹബാസ് അമൻ, മൃദുല വാരിയർ
Film/album: വിശുദ്ധൻ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി...
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
ഓരോ നിമിഷ ചഷകം
സ്മൃതികളാൽ നിറയുമിവിടെ
ഓരോ... വിജനവനിയും നിറയേ
കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ
കലരുമവയിനി
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
പ്രാണൻ അലയുമിതുപോൽ പലയുഗം
വിവശമായി..
രാവിൻ സജലമിഴികൾ
പിടയും വിഫലമായി..
ശലഭങ്ങളായി ഉയിർക്കുമോ
അനുരാഗികൾ സഖീ
അഗാധമീ ഹൃദന്തമോ പ്രിയാ
നിറയെ നീയിനി
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി...
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: