kottayam alappuzha boat service ! 29 രൂപയ്ക്ക്, കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര Kottayam To Alappuzha
Автор: RJ travel clicks
Загружено: 2025-08-18
Просмотров: 1638
#kottayamalappeyboatservice #കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര
ഒരു ദിവസത്തെ കായൽയാത്ര വെറും 29 രൂപയ്ക്ക്, കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര
ആരംഭ സ്ഥലം :
കോട്ടയം സ്റ്റേഷൻ : കോടിമത ബോട്ട് ജെട്ടി
യാത്രാ ദൈർഘ്യം: 2 മണിക്കൂർ 30 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ
നിന്ന് 2 കിലോമീറ്ററും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്ററും അകലെയാണ് കോടിമത ബോട്ട് ജെട്ടി
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത,. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകൾക്കായും ആളുകൾ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഈ കായൽ പാത കഴിഞ്ഞ കുറച്ചുകാലമായി സഞ്ചാരികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്.
കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ബോട്ട് യാത്ര വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്നു. കായൽ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും ഈ യാത്രയ്ക്കായി എത്തുന്നത്
മൂന്ന് ബോട്ടുകളാണ് വിവിധ സമയങ്ങളിൽ സർവീസ് നടത്തുന്നത്.
ഒരു ദിവസം മുഴുവൻ ബോട്ടിൽ കാഴ്ചകൾ കണ്ടു യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകുമെന്നു പേടിക്കുകയേ വേണ്ട. വെറും 29 രൂപ മാത്രമേയുള്ള ടിക്കറ്റ് ചാർജ്.
കൂട്ടുകാരെയും വീട്ടുകാരെയും മുവുവൻ ഒപ്പം കൂട്ടിയാലു ബിരിയാണി മേടിച്ചു കഴിക്കുന്നതിലും ലാഭത്തിൽ ജീവിതം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്.
കൂട്ടുകാരെയും വീട്ടുകാരെയും മുവുവൻ ഒപ്പം കൂട്ടിയാലു ബിരിയാണി മേടിച്ചു കഴിക്കുന്നതിലും ലാഭത്തിൽ ജീവിതം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്.
കടന്നുപോകുന്ന സ്ഥലങ്ങളിലെ കാഴ്ചകൾക്കും ഇത്തിരി വൈവിധ്യമുണ്ട്കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട തുടങ്ങിയ ഇടങ്ങളെല്ലാം ഈ യാത്രയിൽ കാണാം. ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരും ഈ ബോട്ടുകളെ തന്നെയാണ് ആശ്രയിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളില് നിന്നും യാത്രക്കാരെത്താറുണ്ട്. യാത്രയിൽ എവിടെ നോക്കിയാലും കാഴ്ചകളായതിനാൽ മനസ്സുനിറഞ്ഞ് കാണുകയും ഫോൺ ഇൽ നിറയെ പകർത്തുകയും ചെയ്യാം.
ബോട്ട് സമയം കോട്ടയത്ത് നിന്ന് 6.45am, 11.30am, 1.00pm, 3.30pm, 5.15pm എന്നിങ്ങനെയും
ആലപ്പുഴയിൽ നിന്ന് 7.15am, 9.30 am, 11.30am,2.30pm. 5.15pm
കേരളത്തിലെ ഏറ്റവും മനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്ന ജലപാതകളിലൊന്നാണ് ആലപ്പുഴ - കോട്ടയം ജലപാത സ്ഥിരം യാത്രികര്‍ക്കു പുറമേ കുറഞ്ഞ ചെലവില്‍ തനി നാടന്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളും ഈ ജലപാതയില്‍ യാത്രക്കാരാവാറുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: