ഊഴി ചുറ്റി വരുന്നതാര്?|M M Sacheendran | New syllabus 2024-2025| ഒന്നാം തരം പാട്ടുകൾ
Автор: NEEDAM Chiraathukal
Загружено: 2026-01-14
Просмотров: 6
ഊഴിചുറ്റി വരുന്നതാര്?
ഊഴി ചുറ്റി വരുന്നു സൂര്യന്‍
ഊരു ചുറ്റി വരുന്നിതാ..
ഊഴിചുറ്റി വരുന്ന വഴി നീ
കണ്ടതെന്തേ ചൊല്ലുമോ?
കൊയ്ത പാടം, വേനല്‍മേഘം,
പെയ്ത നനവിലുണര്‍ന്ന മണ്ണ്,
പുലരികണ്ടു വിരിഞ്ഞ പൂക്കള്‍,
സന്ധ്യകണ്ടു പറന്ന പക്ഷി,
ഇഷ്ടഗന്ധങ്ങള്‍ പരത്തി-
വിരിഞ്ഞുനില്‍ക്കും പലനിറങ്ങള്‍,
രാവില്‍ നക്ഷത്രങ്ങള്‍കൊണ്ട്
പുള്ളികുത്തിയ നീലവാനം,
ഊരുചുറ്റി വരുന്ന വഴിയില്‍
ഊഴിചുറ്റിവരുന്ന വഴിയില്‍
ഏഴു പൂമല കണ്ടുവെന്നും
ഏഴു താഴ്‌വര കണ്ടുവെന്നും
തിരയില്‍ ഓര്‍മ്മകുറിച്ചു സൂര്യന്‍..
ചുറ്റിവന്നത് സൂര്യനല്ലാ
ഭൂമിയെന്നു ചിലച്ചു കിളികള്‍.. !
#mmsacheendran #mms #newsyllabus2025 #newsyllabus #firststandard
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: