വർക്കലയിലെ കാഴ്ചകൾ കണ്ടാലോ
Автор: Sweda Hemanth
Загружено: 2025-11-04
Просмотров: 363
തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 37 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. കടല്‍ത്തീരങ്ങള്‍, ലവണ ജല ഉറവ, ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ വര്‍ക്കലയിലുണ്ട്. ഒരു പ്രകൃതി ചികിത്സാ കേന്ദ്രവും. ഒരു ആയുര്‍വേദ റിസോര്‍ട്ടായും വര്‍ക്കല പ്രാധാന്യം നേടി വരുന്നു.ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്. കടല്‍ത്തീരത്തെ അഭിമുഖീകരിച്ചാണ് പാറക്കെട്ടുകള്‍ക്കിടയില്‍ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം. 2000 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയുന്നു. #varkala #varkalacliff #varkalabeach #nightlife #kollamvarkalaclif
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: