ഒറ്റശിലാ ക്ഷേത്രം | ജൈനക്ഷേത്ര മാതൃക l പട്ടാമ്പി
Автор: 𝐕𝐢𝐥𝐥𝐚𝐠𝐞 𝐒𝐭𝐨𝐫𝐲
Загружено: 2025-11-17
Просмотров: 145
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ മേലെപട്ടാമ്പിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് കൈത്തളി ശ്രീ മഹാദേവ ക്ഷേത്രം. ഒരൊറ്റ രാത്രികൊണ്ട് ഭൂതഗണങ്ങൾ പണിത കല്ലമ്പലം എന്നാണ് ഐതിഹ്യപ്പെരുമ. ഭീമാകാരമായ ഒറ്റശിലയിൽ ദക്ഷിണേന്ത്യൻ പാരമ്പര്യത്തിൽ നിർമ്മിച്ച പഴമയാർന്ന ക്ഷേത്രമാണിത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ഉള്ളതാണ് മനോഹരമായ ഈ ക്ഷേത്രം.
ദ്രാവിഡ മാതൃകയിൽ കൃഷ്ണ ശിലയിൽ നിർമ്മിച്ചിട്ടുള്ള ശ്രീകോവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഒന്നുംതന്നെ ലഭ്യമല്ല എങ്കിലും, വാസ്തുശില്പപരമായ പ്രത്യേകതകൾ കൊണ്ട് ഇത് ഒൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തെ 1982 -ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വള്ളുവനാട് രാജാക്കന്മാരിൽ നിന്നും അധികാരം പിടിച്ചെടുത്ത സാമൂതിരി വംശത്തിന്റെ കീഴിലായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഭരണം. പല്ലവരാജാക്കന്മാരുടെ ക്ഷേത്രനിർമ്മാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം എന്ന് പറയപ്പെടുന്നു. ജൈന ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം എന്നും പറയപ്പെടുന്നുണ്ട്.
ക്ഷേത്രത്തിന് സമീപമെങ്ങും കൃഷ്ണശിലാ സാന്നിദ്ധ്യമില്ലാത്തതിനാൽത്തന്നെ മറ്റെവിടെയോ നിന്നും കൊണ്ടുവന്ന ഒറ്റശിലയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതെന്നാണ് ഗ്രാമകഥകളും, ചരിത്രവും വിശ്വാസങ്ങളും...
Village Story -യുടെ മറ്റ് അദ്ധ്യായങ്ങൾ കാണുന്നതിനുള്ള Link ചുവടെ ചേർക്കുന്നു
• പാമ്പൂരാൻ പാറ | വെള്ളൂർ | പാമ്പാടി | കോട്ട...
• ഭ്രാന്താചലം| നാറാണത്ത് ഭ്രാന്തൻ |പാലക്കാട്...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: