ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് മൂലസ്ഥാനം || KALLELI OORALI APPOOPPAN KAVU KONNI PATHANAMTHITTA
Автор: Padheyam
Загружено: 2023-10-23
Просмотров: 57491
കാവുകള്‍ക്കും കാവായ കല്ലേലി കാവ്...
കാവുകള്‍ക്കും, കളരികള്‍ക്കും, മലകള്‍ക്കും, മലനടകള്‍ക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയില്‍ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങള്‍ക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനന വിശ്വാസകേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ). ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്‌ക്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നു വരുന്നതും, പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദര്‍ശനമായി ഉഗ്രവിഷ സര്‍പ്പസംഹാരിയായ തീര്‍ത്ഥപുണ്യനദി അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യ സങ്കേതം. പാണ്ഡി മലയാളം അടക്കിവാണ വീരയോദ്ധാവായതിനാല്‍ അച്ചന്‍കോവില്‍, കോടമല തേവര്‍, കല്‍ച്ചിറ ഉടയോന്‍, വളയത്ത് ഊരാളി, കറുപ്പ്‌സ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും, കാവിനും അഭേദ്യമായ ബന്ധമുണ്ട്. 999 മലകളുടെ മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പനോട് താംബൂലം (മുറുക്കാന്‍ ) സമര്‍പ്പിച്ചാണ് പ്രാര്‍ത്ഥിക്കേണ്ടത്.
#kalleli
#appooppankavu
#oorali
#konni
#padheyamvlog
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: