#Ettumanoor
Автор: Thejus Creations
Загружено: 2024-02-21
Просмотров: 17186
ഏറ്റുമാനൂരപ്പന്റെ ആറാട്ട്.പേരൂർ പൂവത്തും മൂട്ടിലെ ആറാട്ട് കടവിലാണ് ഭഗവാന്റെ നീരാട്ട് നടക്കുന്നത്.
പേരൂർ കാവിലമ്മ ഭഗവാന്റെ മകളാണെന്നാണ് വിശ്വാസം.
ആറാട്ടിനെത്തുന്ന അച്ഛൻ ഒരു പണക്കിഴി മകൾക്ക് കാഴ്ച വയ്ക്കുന്നു. ഒരു വർഷത്തേക്കുള്ള ചിലവിനുള്ള പണം. ആറാട്ട് കടവിലേക്ക് പോകുന്ന അച്ഛന്റെ കൂടെ പോകാൻ ശാഢ്യം പിടിക്കുന്ന മകളോട്, അച്ഛൻ നീരാട്ട് കഴിഞ്ഞു തിരിച്ചു വരുമ്പോൾ മോളെ കൂട്ടികൊണ്ടുപോക്കൊള്ളാം എന്നൊരു സൂത്രം പറഞ്ഞു ആശ്വസിപ്പിച്ച് കടവിലേക്ക് യാത്രയാകുന്നു.
അച്ഛൻ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന പുത്രി ഉറങ്ങി പോകുന്നു.
ഈ സമയം തിരികെ വരുന്ന അച്ഛൻ, ക്ഷേത്രത്തിനു സമീപമെത്തുമ്പോൾ മകൾ ഉണരാതിരിക്കാൻ കൊട്ടും മേളവുമൊക്കെ നിർത്തി മെല്ലെ നടന്നു പോരുന്നു.വീണ്ടും അടുത്ത അവർഷത്തെ അച്ഛന്റെ വരവിനായി കാത്തിരിക്കുന്നു പുത്രിയായ പേരൂർ കാവിലമ്മ 😊🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: