സങ്കീർത്തനം 119:9-16.ബേത്ത്. ബാലന്റെ നടപ്പ് നിർമ്മലമാക്കുക. Malayalam Christian Message
Автор: Euangelion
Загружено: 2025-11-12
Просмотров: 95
ബേത്ത്
സങ്കീർത്തനം. 119:9-16
നിർമ്മലമായിരിക്കുക
👉 ചോദ്യവും അതിനുത്തരവും.
🔸ഇത് എല്ലാ പ്രായക്കാർക്കും ബാധകമാണ്. കാരണം
🔸ലൗകികമായ ആഗ്രഹങ്ങൾ നിമിത്തം ഒരു യുവാവിനോ യുവതിക്കോ തങ്ങളെത്തന്നെ ശുദ്ധമായിരിക്കുക എളുപ്പമല്ല.
🔸നാം അഴുക്കുനിറഞ്ഞ ഒരു ലോകത്തിലാണ് ജീവിക്കുന്നത്.
🔸ചെറുതിലേ വചനം നടുക
യാക്കോബ് 1:21
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
🔸വചനമില്ലാത്ത പ്രസംഗം
കേൾക്കരുത്
🔸നട്ട വചനം വളർത്താൻ മാതാപിതാക്കളും സഭയും ബാധ്യസ്ഥരാണ്
🔸ആഴ്ചയിൽ ഒരിക്കൽ ആലയത്തിൽനിന്നും കിട്ടുന്ന പാലു മാത്രം പോരാ
🔸ആത്മീയ ലോകത്തെ ബാലന്മാർ ജനിച്ചു പക്ഷെ വളർന്നില്ല
🔸അതുകൊണ്ട് തലമുറകൾക്ക്
പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല
🔸പലർക്കും മക്കളുടെ അറിവ് പോലുമില്ല
ആവ.6:6,7
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം
🔸നമ്മൾ ആദ്യം മാതൃക
🔸ആരാധനക്ക് പോകണം
🔸വചനം കേൾക്കാൻ അവസരം ഒരുക്കികൊടുക്കണം
🔸ബാലൻ വചനം അന്വേഷിക്കുമ്പോൾ ദൈവം അവനെ സ്നേഹിക്കുന്നു,
🔸ദൈവകല്പനകളിൽ നിന്നും മാറിപ്പോകാൻ എളുപ്പമാണ്.
🔸അത് പാപത്തോട് ചായ്‌വുള്ള നമ്മുടെ വീഴ്ചഭവിച്ച സ്വഭാവം കൊണ്ടാണ്.
🔸അതുകൊണ്ട് പൂർണ്ണ
ഹൃദയത്തോടെ ദൈവത്തെ
അന്വേഷിക്കണം.
വചനം സംഗ്രഹിക്കുക.
🔸ചുറ്റുമുള്ള അശുദ്ധിയിൽ
വീഴാതിരിപ്പൻ
🔸നാം നിർമ്മലരാകാൻ
ദൈവവചനത്തെ സൂക്ഷിക്കുക.
🔸പാപത്തിനെതിരായ പോരാട്ടത്തിൽ വിശ്വാസിയുടെ ഏറ്റവും ശക്തമായ ആയുധം ദൈവവചനമാണ്
യോഹന്നാൻ 15:3
ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.
🔸ദൈവവചനം നമ്മുടെ അകത്തില്ലെങ്കിൽ പാപത്തെക്കുറിച്ചുള്ള ബോധം നമുക്ക് ലഭ്യമാകുകയില്ല
🔸ഹൃദയത്തിൽ സൂക്ഷിച്ചാൽ പാപം വരുമ്പോൾ റിയാക്ട് ചെയ്യും
🔸 വചനം വിവേചിക്കുന്നു
എബ്രായർ 4:12
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
🔸വചനമാകുന്ന ക്രിസ്തു അകത്ത് വേണം
🔸 വചനം അകത്തുള്ളവൻ
പിശാചിനോട് യുദ്ധം ചെയ്യും
🔸വചനം അകത്ത് ഇല്ലാത്തവന്റെ യുദ്ധം ദൈവത്തോടാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: