ചങ്ങനാശ്ശേരി ചന്തയിൽ തുണിക്കട!! പൊട്ടനെന്ന് നാട്ടുകാർ, പക്ഷേ ലോകം M - Loft നെ തേടി ആ ചന്തയിലേക്ക്...
Автор: Spark Stories
Загружено: 2025-05-23
Просмотров: 172584
മകൻ ഒരു ഡോക്ടറാകുന്നത് സ്വപ്നം കണ്ടാണ് ജോയലിന്റെ മാതാപിതാക്കൾ അവനെ പുഷ്പഗിരിയിലേക്കു അയക്കുന്നത്. എന്നാൽ രണ്ടാം വർഷ BDS ന്റെ റിസൽറ്റിൽ ആ മകൻ തോറ്റതറിഞ്ഞ മാതാപിതാക്കൾ അവനെ കുറ്റപെടുത്തിയില്ല. പകരം ചേർത്തു പിടിച്ചു. പിന്നീട് പഠനം ബാംഗ്ലൂരിലായി. ഡിഗ്രി പഠനത്തിനൊപ്പം തന്നെ ചെറിയ രീതിയിൽ ജോയൽ തന്റെ സംരംഭക യാത്ര ആരംഭിച്ചു. ഡിഗ്രി കഴിഞ്ഞു തിരിച്ചു ചങ്ങനാശ്ശേരിയിൽ എത്തിയ ജോയൽ പി ജിയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോളാണ് പ്രവാസിയായ അപ്പൻ തിരിച്ചു നാട്ടിലെത്തുന്നത്. അപ്പനൊപ്പം ഒരുമിച്ചു നില്ക്കാൻ തല്ക്കാലം നാട്ടിൽ ഒരു ബിസിനസ്സ് ചെയ്യാൻ ജോയൽ തീരുമാനിച്ചു. ചെയ്തു പരിചയമുള്ള തുണി കച്ചവടം തന്നെ ജോയൽ തെരെഞ്ഞെടുത്തു. അങ്ങനെ ചങ്ങനാശ്ശേരി മാർക്കറ്റിന്റെ നടുക്ക് ജോയൽ തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചു. മാർക്കറ്റിനുളളിൽ തുണി കച്ചവടം തുടങ്ങിയ ജോയലിനെ നാട്ടുകാരും കുടുംബക്കാരും കൂട്ടുകാരുമെല്ലാം കളിയാക്കി. പക്ഷെ M - Loft എന്ന വലിയ ബ്രാൻഡിന്റെ തുടക്കം ആ മാർക്കറ്റിൽ നിന്നാണെന്ന് ജോയൽ അഭിമാനത്തോടെ പറയും. അന്ന് കളിയാക്കിയവരെകൊണ്ട് ജോയൽ ഇന്ന് കൈയടിപ്പിച്ച സ്പാർക്കുള്ള കഥ കേൾക്കാം.....
Spark - Coffee with Anna Susan
Guest Details
JOEL JACOB MATHEW
FOUNDER, M - LOFT
CHANGANASSEY
#sparkstories #entesamrambham #samrambhammagazine #coffeewithannasusan #mloft
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: