ഈത്തപ്പഴം ഉണ്ട | Rice Balls with Dates | Sheemas Kitchen
Автор: Sheemas Kitchen
Загружено: 2020-12-21
Просмотров: 2150
ഈത്തപ്പഴം ഉണ്ട |Sheemas Kitchen
ചേരുവകള്‍:
ഈത്തപ്പഴം കുരുകളഞ്ഞു വൃത്തിയാക്കിയത് ഒരു കപ്പ്
വറുക്കാന്‍ വേണ്ട അരി ഒന്നര കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ശര്‍ക്കര നാലു ആണി (മധുരത്തിനനുസരിച്ച്)
ഏലക്കായ ഏഴെണ്ണം
ജീരകം ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം : കഴുകി വൃത്തിയാക്കിയെ പുഴുങ്ങലരി ബ്രൌണ്‍ നിറമാവുന്ന വരെ വറുത്തെടുക്കുക. ഇതു ചൂടാറിയ ശേഷം മിക്സിയിലിട്ടു പൊടിച്ചെടുക്കുക. അരി പൊടിക്കുമ്പോള്‍ ഏലക്കായും ജീരകവും ചേര്‍ക്കണം. പിന്നെ തേങ്ങയും ശര്‍ക്കരയും യോജിപ്പിച്ചു വെക്കുക. ശേഷം ഇത് കുറച്ചെടുത്തു മിക്സിയുടെ ജാറിലിടുക. കൂടെ ഈത്തപ്പഴവും ഇടുക. ഇവ അടിച്ചെടുക്കുക. ശേഷം അതിലേക്കു അരിപ്പൊടിയും ചേര്‍ത്തു ഒരു സ്പൂണ്‍ കൊണ്ടു ഇളക്കി കൊടുക്കുക. പിന്നെ ഒന്നുകൂടി എല്ലാം മിക്സിയില്‍ പൊടിച്ചെടുക്കുക. ഇനി കൈകൊണ്ടു കുഴച്ചെടുത്ത ശേഷം അവ ആവശ്യമായ വലിപ്പത്തില്‍ ഉരുളകളാക്കി എടുക്കുക. മധുരതരമായ ഈത്തപ്പഴം ഉണ്ട തയ്യാര്‍! -Sheemas Kitchen
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: