കഥ കഥ കസ്‌തൂരി Part 15 : ബിംബഭാഷയുടെ മഹാഭാരതം - M M Sacheendran
Автор: biju mohan
Загружено: 2020-09-13
Просмотров: 6130
#mmsacheendran #sacheendran #mahabharath #stories
ജരാസന്ധനെ വധിക്കണം എന്ന് തീരുമാനിക്കുന്നത് കൃഷ്ണനാണ് പാണ്ഡവരല്ല. യുധിഷ്ഠിരൻ്റെ രാജസൂയത്തെ താൻ എതിർക്കും എന്ന് ജരാ സന്ധൻ ഒരിക്കലും പറയുന്നില്ല. കൃഷ്ണൻ്റെ ഈ തീരുമാനത്തെ ദ്രൗപദി മാത്രമാണ് എതിർക്കുന്നത്. കൃഷ്ണന് ജരാസന്ധനോട് ശത്രുതയുണ്ടായിരുന്നു. പതിനെട്ടു തവണ ജരാസന്ധനുമായി ഏറ്റുമുട്ടി തോറ്റവനാണ് സാക്ഷാൽ ശ്രീകൃഷ്ണനും യാദവ സൈന്യവും! അവസാനം രാജ്യത്തിൻ്റെ തലസ്ഥാനം ദ്വാരകയിലേയ്ക്ക് മാറ്റുന്നത് ജരാസന്ധനെ പേടിച്ചാണ്. രണ്ടു കാരണങ്ങളാൽ ദ്വാരക സുരക്ഷിതമാണ് എന്ന് കൃഷ്ണൻ പറയുന്നു. ഒന്നാമത്തെ കാര്യം, സമുദ്രതീരത്തുള്ള ദ്വാരകയ്ക്കുചുറ്റും കോട്ടയും കിടങ്ങുകളുമുണ്ട്. രണ്ടാമത്തെ കാര്യം, തങ്ങളുടെ സ്ത്രീകളും പോരാളികളാണ് എന്നതും. യാദവ സൈന്യത്തോട് ഒറ്റയ്ക്കു നിന്നു പോരാടുന്ന അർജ്ജുനൻ്റെ തേരുതെളിക്കുന്നത് സുഭദ്രയാണല്ലോ. ബ്രാഹ്മണമതവും വൈദിക പാരമ്പര്യവും സ്ത്രീകളെ അബലയും പതിവ്രതയും ശീലാവതിയും കുലസ്ത്രീയും അഹല്യശിലപോലെ നിശ്ചലയും നിശ്ശബ്ദയുമാക്കി അകത്തളങ്ങളിൽ ഒതുക്കാൻ ശ്രമിച്ചപ്പോഴും പൊരുതുന്നവരും പട നയിക്കുന്നവരും പ്രതികരിക്കുന്നവരുമായ സ്ത്രീകളുടെ മറ്റൊരു ധാര വളരെ ശക്തമായിത്തന്നെ ഭാരതത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവു നല്കുന്നുണ്ട് മഹാഭാരതകഥകളിലെ ഇത്തരം കഥാപാത്രങ്ങൾ. ഇവരെ വീണ്ടെടുക്കാൻ വേണ്ടി ക്കൂടിയാവണം പുരോഗമന ചിന്താഗതി വെച്ചു പുലർത്തുന്നവർ ഇത്തരം പുരാവൃത്തങ്ങൾ വായിക്കുന്നത്
Part 1 - • കഥ കഥ കസ്തൂരി - മഹാഭാരതകഥകളുടെ വിസ്മയഭൂമി....
Part 2 - • കഥ കഥ കസ്തൂരി - മഹാഭാരതകഥകളുടെ വിസ്മയഭൂമി....
Part 3 - • കഥ കഥ കസ്തൂരി - മഹാഭാരതകഥകളുടെ വിസ്മയഭൂമി....
Part 4 - • കഥ കഥ കസ്തൂരി - മഹാഭാരതകഥകളുടെ വിസ്മയഭൂമി....
Part 5 - • കഥ കഥ കസ്‌തൂരി Part 5 : ബിംബഭാഷയുടെ മഹാഭാര...
Part 6 - • കഥ കഥ കസ്‌തൂരി Part 6 : ബിംബഭാഷയുടെ മഹാഭാര...
Part 7 - • കഥ കഥ കസ്‌തൂരി Part 7 : ബിംബഭാഷയുടെ മഹാഭാര...
Part 8 - • കഥ കഥ കസ്‌തൂരി Part 8 : ബിംബഭാഷയുടെ മഹാഭാര...
Part 9 - • കഥ കഥ കസ്‌തൂരി Part 9 : ബിംബഭാഷയുടെ മഹാഭാര...
Part 10 - • കഥ കഥ കസ്‌തൂരി Part 10 : ബിംബഭാഷയുടെ മഹാഭാ...
Part 11 - • കഥ കഥ കസ്‌തൂരി Part 11 : ബിംബഭാഷയുടെ മഹാഭാ...
Part 12 - • കഥ കഥ കസ്‌തൂരി Part 12 : ബിംബഭാഷയുടെ മഹാഭാ...
Part 13 - • കഥ കഥ കസ്‌തൂരി Part 13 : ബിംബഭാഷയുടെ മഹാഭാ...
Part 14 - • കഥ കഥ കസ്‌തൂരി Part 14 : ബിംബഭാഷയുടെ മഹാഭാ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: