Kozhikode Project | Amruth Project | Rajaji Road | Kerala's First Project
Автор: AbhiS Media
Загружено: 2020-11-05
Просмотров: 697
കോഴിക്കോട് നഗരത്തിന്റെ അഭിമാനസ്തഭമായി മാറിയ സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് ഫൂട്ട്പാത്തിന്റെ കാഴ്ച്ചകളും വിശേഷങ്ങളും അഭീസ് മീഡിയായിലൂടെ...
രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡിനും ഇടയിലായാണ് 11.5 കോടി രൂപ ചെലവിട്ട് ആധുനിക മേൽപ്പാലം ഒരുക്കിയത്. റോഡിൽനിന്ന് ആറര മീറ്റർ ഉയരത്തിലാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. എസ്കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കും കയറാം കേന്ദ്ര-സംസ്ഥാന സർക്കാരും കോർപറേഷനും ചേർന്നാണ് അമൃത് പദ്ധതിയിൽ പാലം നിർമിച്ചത്.നിരവധി ആളുകൾ തിരക്കേറിയ രാജാജി റോഡ് മുറിച്ച് കടക്കുന്ന ഒരു ഇടമാണ് ഇവിടം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ അത്യധുനിക രീതിയിൽ നിർമ്മിച്ച ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്ക് വളരെയധികം ഉപയോഗപ്രദമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: